Monday, July 8, 2024
HomeLatest Newsകെ.ജി ബൊപ്പയ്യ കർണാടക പ്രോടെം സ്പീക്കറായി തുടരും, നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് സുപ്രീം കോടതി;...

കെ.ജി ബൊപ്പയ്യ കർണാടക പ്രോടെം സ്പീക്കറായി തുടരും, നടപടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് സുപ്രീം കോടതി; കോണ്‍ഗ്രസ് ഹര്‍ജി പിന്‍വലിച്ചു

ബംഗളൂരു: കെ.ജി.ബൊപ്പയ്യ കർണാടക പ്രോടെം സ്പീക്കറായി തുടരും.പ്രോടേം സ്‌പീക്കറെ മാറ്റാനാവില്ലെന്ന് സുപ്രീം കോടതി നിലപാടെടുത്തു. കീഴ്‌വഴക്കം നിയമമല്ല. നിയമാകാത്തിടത്തോളം ഇടപെടാനാകില്ലെന്നും സുപ്രീംകോടതി.എന്നാല്‍ നടപടികള്‍ വീഡിയോയില്‍ പകര്‍ത്തണമെന്നതടക്കമുള്ള കോണ്‍ഗ്രസ്-ജെഡിഎസ് പക്ഷത്തിന്റെ ആവശ്യങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചു. ഇതോടെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി കപില്‍ സിബലും മനു അഭിഷേക് സിങ്‍വിയും പിന്‍വലിക്കുകയായിരുന്നു.

വിശ്വാസവോട്ടെടുപ്പിലെ സുതാര്യത ഉറപ്പാക്കണെന്നതായിരുന്നു ഞങ്ങളുടെ പ്രധാന ആവശ്യം. വോട്ടെടുപ്പിന്റെ തൽസമയ സംപ്രേക്ഷണം ഉണ്ടാകും. വിശ്വാസവോട്ടെടുപ്പിൽ കോണ്‍ഗ്രസും ജെഡിഎസും വിജയിക്കും – സിങ്‌വി

AN
@ANI

Most important objective was to establish transparency. Since the statement has come from ASG that live feed of proceedings would be given, we hope & trust there would be fairness. I have no doubt that the victory would be of Congress & JD(S): Abhishek Manu Singhvi

സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗത്തെ തന്നെ പ്രോടം സ്‌പീക്കറായി നിയമിക്കണമെന്ന് കപില്‍ സിബല്‍ വാദിച്ചുവെങ്കിലും അങ്ങനെ അല്ലാത്ത ചരിത്രവും ഉണ്ടല്ലോയെന്ന് ജസ്റ്റിസ് എ.കെ സിക്രി ചൂണ്ടിക്കാട്ടി. മുതിര്‍ന്ന അംഗമെന്നത് കീഴ്‍വഴക്കമാണ്. നിയമമല്ല. മുതിര്‍ന്ന അംഗത്തെ തന്നെ പരിഗണിക്കണമെന്നില്ലെന്ന് കോടതി നിലപാടെടുത്തതോടെ ബൊപ്പയ്യയുടെ പൂര്‍വ്വകാല ഇടപെടലുകള്‍ കപില്‍ സിബലും മനു അഭിഷേക് സിങ്‍വിയും ചൂണ്ടിക്കാട്ടി. മുതിര്‍ന്ന അംഗം എന്നു പറയുന്നത് പ്രായത്തില്‍ മുതിര്‍ന്നയാള്‍ എന്നല്ലെന്നും മറിച്ച് സഭയിലെ അയാളുടെ പരിചയം മുന്‍നിര്‍ത്തിയാകണമെന്നും സിങ്‍വി വാദിച്ചു. തുടര്‍ന്ന് ബൊപ്പയ്യയുടെ കളങ്കിത പ്രതിച്ഛായ ഉയര്‍ത്തിയാണ് വാദങ്ങള്‍ നിരത്തിയത്. ഓപ്പറേഷന്‍ ലോട്ടസ് എന്ന പേരില്‍ മുന്‍പ് ബിജെപിക്ക് അധികാരം ഉറപ്പിക്കാന്‍ ബൊപ്പയ്യ നടത്തിയ വഴിവിട്ട നീക്കങ്ങളെക്കുറിച്ചും അഭിഭാഷകര്‍ പരാമര്‍ശിച്ചു. നേരത്തെ അദ്ദേഹത്തിനെതിരെ കോടതി പുറപ്പെടുവിച്ച വിധിയിലെ പരാമര്‍ശങ്ങളും സിബല്‍ കോടതിയില്‍ വാദിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments