കെ പി എം എസ് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാവുന്നു

0
446

1970 ഫെബ്രുവരിയിൽ കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ മന്ത്രി ആയിരുന്ന പി കെ ചാത്തൻമാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകരിച്ച കേരള പുലയർ മഹാ സഭ (കെ പി എം എസ് ) യുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സംസ്‌ഥാനതല ഉദ്ഘാടനം 2020 ഫെബ്രുവരി 29 ന് തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കും. ഫെബ്രുവരി 28 ന് പി കെ ചാത്തന്മാസ്റ്ററുടെ സ്‌മൃതിമണ്ഡപം സ്‌ഥിതി ചെയ്യുന്ന ഇരിങ്ങാലക്കുട മാപ്രാണത്ത് നിന്നും ദീപശിഖ പ്രയാണം ആരംഭിച്ച് 29 ന് തൃശൂർ തേക്കിൻകാട് മൈതാനിയിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ എത്തിയ്ക്കും. തുടർന്ന് നടക്കുന്ന സാംസ്ക്കാരിക സംഗമത്തിൽ എം കെ സാനു, കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ, പത്മശ്രീ ലക്ഷിക്കുട്ടിയമ്മ, സൈഫുദീൻ അൽ ഖാസിമി, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, കെ പി എ സി ലളിത, കെ ഇ എൻ കുഞ്ഞുമുഹമ്മദ്, നടൻ മധുപാൽ, സി ജെ കുട്ടപ്പൻ, ചിന്ത ജെറോം, സണ്ണി കപിക്കാട്, കെ കെ സുരേഷ് തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക കലാ രംഗത്തെ പ്രമുഖർ സംയുക്തമായി തിരിതെളിച്ച് ഉദ്ഘാടനം ചെയ്യും. കെ പി എം എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, പ്രസിഡന്റ്‌ വി ശ്രീധരൻ തുടങ്ങിയവർ നേതൃത്വം നൽകും

Leave a Reply