കെ സുധാകരനുമായി ഉള്ളത് ജ്യേഷ്ഠാനുജ ബന്ധം; കാത്തിരുന്ന് കാണാതിരുന്നാല്‍ ആര്‍ക്കും അസ്വസ്ഥത ഉണ്ടാകുമെന്ന് സതീശന്‍

0
24

ജ്യേഷ്ഠാനുജ ബന്ധമാണ് കെ സുധാകരും താനും തമ്മിലുള്ളതെന്ന് പറഞ്ഞ സതീശന്‍, ഇപ്പോഴത്തെ സംഭവം വലിയ വാര്‍ത്തയാക്കാനുള്ള ഒന്നും ഉണ്ടായില്ലെന്നും കൂട്ടിച്ചേര്‍ത്തു.ഇന്ന് രാവിലെ കെപിസിസിയുടെ സമരാഗ്‌നിയുടെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളന വേദിയിലാണ് വിവാദ പ്രയോഗമുണ്ടായത്. രാവിലെ പത്തിനായിരുന്നു ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. 10.28 ന് കെ സുധാകരന്‍ എത്തി. പക്ഷെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എത്തിയില്ല. ഡി സി സി അധ്യക്ഷന്‍ ബാബു പ്രസാദിനോട് വിളിച്ചു നോക്കാന്‍ പറഞ്ഞു. പിന്നെയും 20 മിനിറ്റ് കഴിഞ്ഞതോടെ സുധാകരന്റെ നിലതെറ്റി. അസഭ്യപ്രയോഗം. കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തുന്നതിനു മുന്‍പേ ഷാനിമോളും ബാബു പ്രസാദും ഇടപെട്ട് പ്രസിഡന്റിനെ തടഞ്ഞു. പിന്നീട് വാര്‍ത്ത സമ്മേളനം നടത്തി ഇരുവരും മറ്റൊരു പരിപാടിയിലേക്ക് പോയി.കെപിസിസി അധ്യക്ഷന്റെ നീരസം വാര്‍ത്തയായതോടെ ആലപ്പുഴയിലെ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതിനാലാണ് വി ഡി സതീശന്‍ വൈകിയത് എന്ന വിശദീകരണവുമായി നേതാക്കളെത്തി. വിവാദത്തില്‍ നേതാക്കളുടെ വിശദീകരണം തേടിയെങ്കിലും മാധ്യമങ്ങള്‍ക്ക് മുന്നിലൂടെ ഒരേ കാറില്‍ ഒരുമിച്ചു സഞ്ചരിച്ച് ഇരുവരും ഭിന്നതയില്ലെന്ന് പ്രകടമാക്കി. നേരത്തെ പുതുപ്പള്ളി ഉപതെരഞ്ഞെടുപിനിടെ വാര്‍ത്താ സമ്മേളനത്തില്‍ ആദ്യം ആര് സംസാരിക്കും എന്നതിനെ ചൊല്ലി ഉണ്ടായ വിവാദങ്ങള്‍ കെട്ടിറങ്ങുന്നതിന് മുന്‍പാണ് കെപിസിസി പ്രസിഡന്റെ വി ഡി സതീശനും തമ്മിലുള്ള ഭിന്നത വീണ്ടും പരസ്യമാകുന്നത്.

Leave a Reply