കേന്ദ്ര ബജറ്റ് ഇന്ന്

0
33

ന്യൂഡല്‍ഹി: പുതിയ കേന്ദ്ര സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് . ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് രാവിലെ പതിനൊന്നിന് കേന്ദ്രബജറ്റ് അവതരിപ്പിക്കും. വളര്‍ച്ചാ നിരക്ക് വളരെക്കുറഞ്ഞ പശ്ചാത്തലത്തില്‍ ഉത്തേജകപാക്കേജുകള്‍ പ്രതീക്ഷിക്കാം. അഞ്ചുവര്‍ഷത്തെ ഏറ്റവും താഴ്ന്ന ആഭ്യന്തര ഉല്‍പാദനം, കാര്‍ഷിക പ്രതിസന്ധി, അനുദിനം ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍, വരള്‍ച്ച,വിലക്കയറ്റം തുടങ്ങി നിരവധി പ്രതിസന്ധികളാണ് സര്‍ക്കാരിനു മുന്നില്‍ വെല്ലുവിളിയായുള്ളത്. വര്‍ഷങ്ങള്‍ക്കുശേഷം ഒരു വനിതാ ധനകാര്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

Leave a Reply