കേരളം സന്തോഷ് ട്രോഫി ഫൈനലില്‍

0
49

സന്തോഷ് ട്രോഫിയില്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ച് കേരളം. മൂന്നിനെതിരെ എഴ് ഗോളുകള്‍ക്കാണ് കര്‍ണാടകയെ കേരളം തകര്‍ത്തത്. കേരളത്തിനായി ജെസിന്‍ 5 ഗോളുകളും അര്‍ജുനും ഷെഗിലും ഓരോ ഗോള്‍ വീതം നേടി

30ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ജെസിന്റെ ഹാട്രിക് പ്രകടനമാണ് കേരളത്തെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 24ാം മിനിറ്റില്‍ ഒരു ഗോളിന് പുറകിലായ ശേഷമാണ് കേരളം കളിയിലേക്ക് മടങ്ങിയെത്തിയത്‌.

ഇതാദ്യമായാണ് സന്തോഷ് ട്രോഫി മത്സരത്തില്‍ അഞ്ച് ഗോള്‍ നേടിയത്. നേരത്തെ ആസീഫ് സഫീറാണ് കേരളത്തിനായി സന്തോഷ് ട്രോഫിയില്‍ കുടുതല്‍ ഗോളുകള്‍ നേടിയത്. അന്ന് നാലുഗോളുകളാണ് സഫീറിന്റെ കാലില്‍ നിന്ന് പിറന്നത്. മണിപ്പൂരോ ബംഗാളോ ആയിരിക്കും ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍.

Leave a Reply