Tuesday, November 26, 2024
HomeNewsKeralaകേരളത്തിന് അധികമായി 8,323 കോടി രൂപ കടമെടുക്കാം; കേന്ദ്രത്തിന്റെ അനുമതി 

കേരളത്തിന് അധികമായി 8,323 കോടി രൂപ കടമെടുക്കാം; കേന്ദ്രത്തിന്റെ അനുമതി 

തിരുവനന്തപുരം: കേരളത്തിന് 8,323 കോടി രൂപ അധികമായി കടമെടുക്കാന്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി. വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനാണ് തുക അനുവദിച്ചത്. കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങള്‍ക്ക് 66, 413 കോടി രൂപയാണ് കേന്ദ്രം മൊത്തമായി അനുവദിച്ചത്.

15-ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം 2021 മുതല്‍ 2024 വരെ ഓരോ വര്‍ഷവും സംസ്ഥാന ജിഡിപിയുടെ ദശാംശം അഞ്ചുശതമാനം തുക അധികമായി കടമെടുക്കാന്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തുക അനുവദിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ കേരളത്തിന്റെ കടമെടുക്കല്‍ പരിധി കേന്ദ്രം വെട്ടിക്കുറച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. 32000 കോടി കടമെടുക്കാമെന്നിരിക്കേ, 15,390 കോടി രൂപ മാത്രമാണ് അനുവദിച്ചത് എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം.ഏപ്രില്‍ മാസം അനുവദിച്ച 2000 കോടി കിഴിച്ച് ഇനി 13,390 കോടി രൂപ മാത്രമേ സംസ്ഥാനത്തിന് കടമെടുക്കാന്‍ കഴിയൂ എന്നും ഇത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments