കേരളത്തിലെത്തിയ ജര്‍മന്‍ വനിതയെ കാണാനില്ലെന്നു പരാതി

0
30

തിരുവനന്തപുരം: കേരളത്തിലെത്തിയ ജര്‍മന്‍ വനിതയെ കാണാനില്ലെന്നു പരാതി ഇ് സംബന്ധിച്ച് കാണാതായ ജര്‍മന്‍ സ്വദേശിനി ലിസ വെയ്‌സിന്റെ ബന്ധുക്കള്‍ ജര്‍മന്‍ കോണ്‍സുലേറ്റ് മുഖേനെ കേരളാ പോലീസിനു പരാതി നല്കി. കഴിഞ്ഞ മാര്‍ച്ചില്‍ കേരളത്തിലെത്തിയ ലിസ വെയ്സിനെപ്പറ്റി പിന്നീട് ഒരു വിവരവുമില്ലെന്ന് യുവതിയുടെ അമ്മ കോണ്‍സുലേറ്റിന് പരാതി നല്‍കിയിരുന്നു. മാര്‍ച്ച് ഏഴിന് യുവതി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. യുവതിക്കൊപ്പം യു എസ് പൗരനായ മുഹമ്മദലിയും ഉണ്ടായിരുന്നു.. എന്നാല്‍ ഇയാള്‍ മാര്‍ച്ച് 15ന് തന്നെ തിരിച്ചു പോയതായാണ് പൊലീസിന് ലഭിക്കുന്ന വിവരം. കൊല്ലത്തെ അമൃതാനന്ദപുരിയിലേക്ക് പോകാനുള്ള വിലാസമാണ് ഇരുവരുടെയും യാത്രാ രേഖകളിലുള്ളത്. അമൃതാനന്ദമയി ആശ്രമത്തില്‍ എത്തിയിട്ടുണ്ടോയെന്നാണ് പ്രാഥമികമായി അന്വേഷിക്കുന്നത്. എന്നാല്‍ യുവതി അമൃതാനന്ദമയി മഠത്തില്‍ വന്നിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. കേരളത്തിലെത്തിയ ശേഷം യുവതിയില്‍നിന്ന് ഫോണ്‍ വിളിയോ മറ്റ് വിവരങ്ങളോ ഉണ്ടായിട്ടില്ലെന്ന് മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ വലിയതുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply