തൃശൂർ
കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്‌പെക്ടർ ആയി ഷൊർണ്ണൂർ സ്വദേശിനി ഒ സജിത ചുമതലയേറ്റു. തിരൂർ എക്സൈസ് ഓഫിസിലാണ് സജിത ചുമതലയേറ്റത്. വനിതകൾക്കുള്ള എക്സൈസ് ഇൻസ്‌പെക്ടർ പരീക്ഷയിൽ ഒന്നാം റാങ്കിന്റെ തിളക്കത്തോടെയാണ് സജിത ചരിത്ര മുഹൂർത്തം രചിച്ചത്.

മയക്കുമരുന്ന് ലഹരിയിൽ നിന്നും യുവതയെ മോചിപ്പിക്കുകയെന്ന ലക്ഷ്യവുമാണ് പുതിയ ധൗത്യം ഏറ്റെടുക്കുന്നതെന്നും വിദ്യാർത്ഥികളും യുവാക്കളും ലഹരിയ്ക്ക് അടിമയായി ജീവിതം നഷ്ടപ്പെടുത്തിയ സംഭവങ്ങൾ മനസ് മരവിച്ചിട്ടുണ്ടെന്നും 2014 ൽ മാർച്ചിൽ തൃശൂർ റെഞ്ചിൽ സിവിൽ എക്സൈസ് ഓഫീസർ ആയി ചേർന്ന സജിത പറഞ്ഞു.

തൃശൂർ സ്റ്റാർ പി വി സി പൈപ്പ് മാനേജർ കെ ജി അജി ആണ് ഭർത്താവ്. മകൾ ഇന്ദു