കേരളത്തിൽ 10 പേർക്ക് കൂടി കോവിഡ്

0
15

കേരളത്തില്‍ 10  പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 10 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.

പോസറ്റീവായവരില്‍ ആറ് പേര്‍ കൊല്ലത്താണ്. തിരുവനന്തപുരം, കാസര്‍കോട് രണ്ട് വീതം പേര്‍ക്കാണ് പോസറ്റീവ് സ്ഥിരികരിച്ചത്. കൊല്ലത്തുള്ള അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഒരാള്‍ ആന്ധ്രാപ്രദേശില്‍ നിന്നെത്തിയത്. തിരുവനന്തപുരത്തുനിന്നുള്ള  ആള്‍ തമിഴ്‌നാട്ടില്‍ വന്നതാണ്. കാസര്‍കോട് രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്.

നെഗറ്റാവായവര്‍ കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മൂന്ന് വീതവും പത്തനംതിട്ടയില്‍ ഒരാളുമാണ്. ഇന്ന് രോഗം ബാധിച്ച കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് മൂന്ന് പേര്‍ ആരോഗ്യപ്രവര്‍ത്തകരും ഒരാള്‍ മാധ്യമപ്രവര്‍ത്തകനുമാണ്. കാസര്‍കോട്ട് മാധ്യമപ്രവർത്തകനാണ് കോവിഡ് സ്ഥിരീകരിച്ചത്.

Leave a Reply