സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 437 ആയി ഇയര്‍ന്നു.കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ ഏഴ് പേര്‍ക്കും, കോഴിക്കോട് രണ്ട് പേര്‍ക്കും, കോട്ടയം മലപ്പുറം രണ്ട് പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
അതെസമയം ഇന്ന് ഒരാള്‍ക്ക് മാത്രമാണ് രോഗം ഭേദമായത്. പാലക്കാട് ആണ് രോഗം ഭേദമായത്. ഇതോടെ രോഗമുക്തി നേടുന്നവരുടെ എണ്ണം 308 ആയി വര്‍ധിച്ചു. നിലവില്‍ 127 പേര്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ആകെ 29150 പേരാണ് നിരീക്ഷണത്തിലുള്ളത്. അതില്‍ 28804 പേര്‍ വീടുകളിലും 346 പേര്‍ ആശുപത്രിയിലുമാണ്. ഇന്ന് മാത്രം 95 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 20821 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 19998 സാമ്പിളുകള്‍ നെഗറ്റീവായി എന്നും മുഖ്യമന്ത്രി അറിയിച്ചു.