Saturday, November 23, 2024
HomeNewsKeralaകേരളത്തിൽ 12 പേർക്ക് കൂടി കൊറോണ

കേരളത്തിൽ 12 പേർക്ക് കൂടി കൊറോണ

കേരളത്തിൽ 12 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. കാസർകോട്ട് നാലുപേർക്കും കണ്ണൂരിൽ നാലുപേർക്കും കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഓരോരുത്തർക്കും മലപ്പുറത്ത് രണ്ടുപേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 11 പേർക്കും സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. ഒരാൾ വിദേശത്തുനിന്നു വന്നതാണ്. 13 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി. എറണാകുളത്ത് ആറുപേരുടെയും കണ്ണൂരിൽ മൂന്നപേരുടെയും ഇടുക്കി, മലപ്പുറം ജില്ലകളിൽ രണ്ടുപേരുടെ വീതം പരിശോധനാഫലമാണ് നെഗറ്റീവായത്. ഇതുവരെ 357 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 258 പേർ ചികിത്സയിലുണ്ട്. 1,36,195 പേർ നിരീക്ഷണത്തിലുണ്ട്. 1,35,472 പേർ വീടുകളിലും723 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 153 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12,710 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 11,469 സാമ്പിളുകൾ രോഗബാധയില്ലെന്ന് ഉറപ്പാക്കി. പരിശോധനാ സംവിധാനങ്ങൾ വർധിപ്പിക്കുന്നുണ്ടെന്നും നാലു ലാബുകൾ നാലുദിവസം കൊണ്ട് പ്രവർത്തന സജ്ജമാകും. 14 ജില്ലകൾക്ക് 14 ലാബ് എന്നാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ ലാബുകളിൽ ടെസ്റ്റ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. content highlights:chief minister pinarayi vijayan press meet over corona 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments