തിരുവനന്തപുരം
സംസ്ഥാനത്ത് ഇന്ന് 83 പേര്ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്ത്താസമ്മേളനത്തില് അറിയിച്ചു. 62 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇവരില് 27 പേർ വിദേശത്ത് നിന്നും 37 മറ്റ് സംസ്ഥാനങ്ങളില് നിന്നെത്തിയവാണ്. 5 ആരോഗ്യ പ്രവര്ത്തകര്കര്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
കണ്ണൂര് ഇരിട്ടി സ്വദേശിയുടെ മരണം കോവിഡ് മൂലമാണെന്നും മുഖ്യമന്ത്രി സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിലെ ഇരിട്ടി സ്വദേശി പി കെ മുഹമ്മദാണ് മരണമടഞ്ഞത്. അദ്ദേഹത്തിന് ഗുരുതരമായ കരൾ രോഗമുണ്ടായിരുന്നു. മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സമ്പർക്കം 14 പേർക്ക് രോഗം ബാധിച്ചു. തൃശ്ശൂരിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതിൽ നാല് പേർ കോർപ്പറേഷനിലെ ശുചീകരണത്തൊഴിലാളികളാണ്. നാല് പേർ വെയർ ഹൗസിൽ ഹെഡ് ലോഡിംഗ് തൊഴിലാളികളുമാണ്.
ഇന്ന് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന് രോഗബാധ സ്ഥിരീകരിച്ചത്: മഹാരാഷ്ട്ര 20, ഡൽഹി 7, തമിഴ്നാട്, കർണാടക നാല് വീതം. പശ്ചിമബംഗാൾ, മധ്യപ്രദേശ് ഒന്ന് വീതം. നെഗറ്റീവായത് ജില്ല തിരിച്ച്: തിരുവനന്തപുരം 16, കൊല്ലം 2, എറണാകുളം 6, തൃശ്ശൂർ 7, പാലക്കാട് 13, മലപ്പുറം 2, കോഴിക്കോട് 3, കണ്ണൂർ 8, കാസർകോട് 5. പോസിറ്റീവായവരുടെ ജില്ല തിരിച്ച് കണക്ക്: തൃശ്ശൂർ 25, പാലക്കാട് 13, മലപ്പുറം 10, കാസർകോട് 10, കൊല്ലം 8, കണ്ണൂർ 7, പത്തനംതിട്ട 5, എറണാകുളം 2, കോട്ടയം 2, കോഴിക്കോട് 1. 5044 സാമ്പിളുകളാണ് ഇന്ന് പരിശോധന നടത്തിയത്. ഇതുവരെ 2244 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 1258 പേർ ചികിത്സയിലാണ്. 2,18,.949 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. അതിൽ 1922 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.