തിരുവനന്തപുരം
കേരളത്തിൽ 9 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കാസർഗോഡ് ജില്ലയില്‍ നിന്നും 4 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നും 3 പേർക്കും കൊല്ലം, മലപ്പുറം ജില്ലകളിൽ ഓരോരുത്തര്‍ക്ക് വീതവും ആണ് ഇന്ന് പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചത്.
വിവിധ ജില്ലകളിലായി 146686 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 145934 പേർ വീടുകളിലും, 752 പേർ ആശുപത്രിയിലുമാണ്.