Sunday, October 6, 2024
HomeNewsKeralaകേരളമേ....ജാഗ്രതൈ, ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

കേരളമേ….ജാഗ്രതൈ, ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

തിരുവനന്തപുരം: കേരളത്തിലെ മൂന്നു ജില്ലകളില്‍ ശക്തമായ കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.

അറബിക്കടലില്‍ ലക്ഷദ്വീപിനും അറേബ്യന്‍ ഉപദ്വീപിന്റെ പരിസരഭാഗത്തും വികാസം പ്രാപിച്ച ന്യൂനമര്‍ദം ഇന്നു രാത്രിയോടെ ശക്തി പ്രാപിച്ച് യെമന്‍ ഭാഗത്തേക്ക് നീങ്ങുമെന്നു ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപിലും ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തേക്കും ഇന്നും നാളെയും മത്സ്യ ബന്ധനം ഒഴിവാക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments