തൊടുപുഴ: കേരളാ കോണ്‍ഗ്രസ് എമ്മിനു പിന്നാലെ പോഷക സംഘടനകള്‍ ഓരോന്നും പിളരുകയാണ്. കഴിഞ്ഞ ദിവസം യൂത്ത് ഫ്രണ്ട് പിളര്‍ന്നിരുന്നു. ഇതിനു പിന്നാലെ വനിതാ കേരളാ കോണ്‍ഗ്രസും പിളര്‍ന്നു. തൊടുപുഴയില്‍ പി.ജെ ജോസഫിനെ അനുകൂലിക്കുന്ന വിഭാഗം അധ്യക്ഷ ഷീല സ്റ്റീഫന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം തൊടുപുഴയില്‍ യോഗം ചേര്‍ന്ന് പി ജെ ജോസഫിന് പിന്തുണ പ്രഖ്യാപിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ സജി മഞ്ഞക്കടമ്പില്‍ ജോസഫ് വിഭാഗത്തോടൊപ്പം ചേര്‍ന്നതോടെയാണ് യൂത്ത് ഫ്രണ്ട് രണ്ടായത്. ഔദ്യോഗിക വിഭാഗത്തിന്റെ പിന്തുണ തങ്ങള്‍ക്കെന്ന് ജോസഫ് വിഭാഗം അവകാശപ്പെടുന്നു. ഓരോ ദിവസം ഓരോ പോഷക സംഘടനകളും പിളര്‍പ്പ് നേരിട്ടുകൊണ്ടിരിക്കയാണ്.