കേരള കോൺഗ്രസ്‌ രാഷ്ട്രീയത്തിൽ മറ്റൊരു പിളർപ്പ് കൂടി; ശക്തിയാർജ്ജിച്ച് പി ജെ ജോസഫ്

0
41

കോട്ടയം : നീണ്ട നാളത്തെ അസ്വാരസ്യങ്ങൾക്ക് ഒടുവിൽ കേരള കോൺഗ്രസ്‌ ജേക്കബ് വിഭാഗം പിളർന്നു. പാർട്ടി ചെയർമാൻ ജോണി നെല്ലൂരിന്റെ നേതൃത്വത്തിലും പിറവം എം എൽ എ യും സ്‌ഥാപക നേതാവ് ടി എം ജേക്കബിന്റെ മകനുമായ അനൂപ് ജേക്കബിന്റെയും നേതൃത്വത്തിലാണ് പാർട്ടി രണ്ടായി പിളർന്നത്. പി ജെ ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസ്‌ പി ജെ ജോസഫ് വിഭാഗത്തിൽ ലയിക്കുന്നത് സംബന്ധിച്ച അഭിപ്രായ ഭിന്നതയാണ് പിളർപ്പിലേക്ക് നയിച്ചതെങ്കിലും ടി എം ജേക്കബിന്റെ നിര്യാണം മുതൽ ഭിന്നത ഉണ്ടായിരുന്നു എന്നത് വ്യക്തമാണ്. ഇന്ന് കോട്ടയത്ത്‌ ഇരുവിഭാഗവും വെവ്വേറെ യോഗം ചേരുകയും പരസ്പരം രൂക്ഷമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. ജോണി നെല്ലൂർ വിഭാഗം ജോസഫ് ഗ്രൂപ്പുമായുള്ള ലയനം ഈ മാസം 29 ന് നടത്തുമെന്ന് പ്രഖ്യാപനം നടത്തുകയും ചെയ്തു. ലയനത്തോടെ ജോസഫ് വിഭാഗം കൂടുതൽ ശക്തമാകും. ഒരു മുന്നണിയിലും ഉൾപ്പെടാതെ നിൽക്കുന്ന പി സി ജോർജിന്റെ നിലപാടും ഇനി ചർച്ചയാകും. പി ജെ ജോസെഫിന്റെ പൊതുസ്വീകാര്യത ഗുണകരമാകുമെന്ന കണക്കുകൂട്ടലാണ് ജോസഫ് വിഭാഗത്തിനുള്ളത്.
അതിനിടയിൽ കുട്ടനാട് സീറ്റ് തങ്ങൾക്ക് വേണമെന്ന നിലപാടുമായി കോൺഗ്രസ്‌ രംഗത്ത് എത്തിയത് പുതിയ ചർച്ചകൾക്ക് വഴി തുറന്നിരിയ്ക്കുകയാണ്. പി ജെ ജോസഫ്-ജോസ് കെ മണി വിഭാഗങ്ങൾ തമ്മിലുള്ള തർക്കം അതിരൂക്ഷമായതോടെയാണ് കോൺഗ്രസ്‌ പരസ്യ പ്രസ്‌താവനയുമായി രംഗത്ത് എത്തിയിട്ടുള്ളത്.

Leave a Reply