ഇടതുമുന്നണിയിലുള്ള കേരളത്തിലെ ജെഡിഎസിനെ വെട്ടിലാക്കി ബിജെപിയുമായി കൈകോര്‍ക്കാന്‍ എച്ച് ഡി ദേവഗൗഡ ഒരുങ്ങുന്നുവെന്ന് സൂചന. നാളെ നടക്കുന്ന എന്‍ഡിഎ നേതൃയോഗത്തിലേക്ക് ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് എച്ച് ഡി ദേവഗൗഡ പറയുന്നു. ബംഗളൂരുവില്‍ ഇന്ന് നടക്കുന്ന പ്രതിപക്ഷയോഗത്തില്‍ ജെഡിഎസിനെ ക്ഷണിച്ചിട്ടില്ല.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഗെയിം ചേഞ്ചറാകാനുള്ള അവസരം നഷ്ടമായതിന്റെ പിന്നാലെയാണ് ബിജെപിയുമായി കൈകോര്‍ക്കാന്‍ ജെഡിഎസ് ഒരുങ്ങുന്നതെന്നാണ് വിവരം. കര്‍ണാടകയില്‍ ഉള്‍പ്പെടെ മുഖ്യ എതിരാളിയായി ജെഡിഎസ് കോണ്‍ഗ്രസിനെ ആണ് കണക്കാക്കുന്നത് എന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ജെഡിഎസ് എന്‍ഡിഎയിലേക്ക് എത്തിയേക്കുമെന്ന വിലയിരുത്തലുകള്‍ വരുന്നത്. എച്ച് ഡി കുമാരസ്വാമി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സഖ്യ സാധ്യത ഇതുവരെ തള്ളിയിട്ടുമില്ല.