കേരള കോൺഗ്രസ് എം പി ജെ ജോസഫ് വിഭാഗവും കേരള കോൺഗ്രസ് ജേക്കബ് ജോണി നെല്ലൂർ വിഭാഗവും ലയിച്ചു. ഉപാധികൾ ഇല്ലാതെയാണ് ലയനം എന്ന് നേതാക്കൾ പറയുമ്പോഴും നിയമ സഭ തിരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള മണ്ഡലവും വൈസ് പ്രസിഡന്റ്, ആറ് സംസ്‌ഥാന സെക്രട്ടറി സ്‌ഥങ്ങളിലും ജോണി നെല്ലൂർ ഗ്രൂപ്പ് ആവശ്യപ്പെട്ടതായിയാണ് സൂചനകൾ. ലയനത്തോടെ പിജെ ജോസഫ് കൂടുതൽ കരുത്താനായി മാറുകയാണ്. ഫ്രാൻസിസ് ജോർജ്ന്റെ ജനാധിപത്യ കേരള കോൺഗ്രസ് ജോസഫിന് ഒപ്പം ചേരുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നുവെങ്കിലും ഫ്രാൻസിസ് ജോർജ് തള്ളിക്കളയുകയാണ് ഉണ്ടായത്.