Saturday, November 23, 2024
HomeLatest News"കൈ" ഉയർത്താൻ വീണ്ടും രാഹുൽ

“കൈ” ഉയർത്താൻ വീണ്ടും രാഹുൽ

ന്യൂ ഡൽഹി

ദേശിയ തലത്തിൽ സമഗ്ര അഴിച്ചുപണിയ്ക്ക് കോൺഗ്രസിൽ കളമൊരുങ്ങുന്നു. സെപ്റ്റംബർ മാസം പ്രസിഡന്റ്‌ പദത്തിൽ സോണിയ ഗാന്ധിയുടെ കാലാവധി കഴിയുന്നതോടെ രാഹുൽ തിരികെ എത്തുമെന്നാണ് സൂചനകൾ. നിബന്ധനകൾക്ക് വിധേയമായാണ് രാഹുൽ പ്രസിഡന്റ്‌ പദത്തിൽ എത്തുക. കോൺഗ്രസിലെ മുതിർന്ന പല നേതാക്കളുടെയും സ്‌ഥാനം തെറിയ്ക്കാൻ തന്നെയാണ് സാധ്യത. കോൺഗ്രസ്‌ ഉപദേശക സമിതി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ നേതൃത്വത്തിൽ രൂപീകരിച്ചതോടെയാണ് സമൂല അഴിച്ചുപണിയ്ക്ക് കളം ആയിരിക്കുന്നത്. ഈ സമിതിയിൽ രാഹുൽ ഗാന്ധി അംഗമാണ്.

കെ സി വേണുഗോപാലിനെ രാജ്യ സഭയിലേക്ക് അയച്ചതും സച്ചിൻ പൈലറ്റിനെ AICC ജനറൽ സെക്രട്ടറി ആക്കിയതും രാഹുൽ ഗാന്ധിയുടെ നീക്കങ്ങൾ ആയിരുന്നു. ചില സീനിയർ നേതാക്കൾക്ക് വേണുഗോപാലിനോട് അടുപ്പം ഇല്ലായിരുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. അഹമ്മദ്‌ പട്ടേലും ഗുലാം നബി ആസാദ്ഉം ഈ കാര്യത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു. കടുത്ത അസംതൃപ്തി ഉണ്ടായിരുന്ന സച്ചിൻ പൈലറ്റിന് ജനറൽ സെക്രട്ടറി പദവി നൽകിയതും രാഹുലിന്റെ നീക്കം ആയിരുന്നു.

മധ്യപ്രദേശിൽ കമൽനാഥ് മകൻ നകുൽ നാഥിനെ വളർത്തുവാൻ ശ്രമിച്ചതും രാജസ്‌ഥാനിൽ ഗെലോട്ട് മകൻ വൈഭവ് ഗെലോട്ടിനെ വളർത്തുവാൻ ശ്രമിച്ചതും മറ്റ് മേഖലയിൽ പാർട്ടിയെ വളർത്തുവാൻ കഴിയാഞ്ഞതിന്റെ കാരണമായി വിലയിരുത്തൽ ഉണ്ട്. അഹമ്മദ്‌ പട്ടേലിന് എതിരെയും വ്യാപക ആരോപണങ്ങൾ പാർട്ടിയ്ക്ക് ഉള്ളിൽ തന്നെയുണ്ട്

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം മുതിര്ന്ന നേതാക്കൾ ആണെന്ന് രാഹുൽ തുറന്നടിച്ചിരുന്നു. ദേശിയ പ്രസിഡന്റ്‌ സ്‌ഥാനം രാജി വെച്ചതിനു ശേഷവും കാര്യമായ ഇടപെടൽ നടത്താതിരുന്ന രാഹുൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ദുരന്തം ആവർത്തിക്കുവാതിരിക്കുവാൻ ആണ് രാഹുൽ ബ്രിഗേഡ് എത്തുക. മധ്യപ്രദേശിലെ പരാജയവും സിന്ധ്യയുടെ ബിജെപി പ്രവേശനവും ഉണ്ടായത് മുതിർന്ന നേതാക്കളുടെ ഇടപെടൽ തന്നെയാണ് എന്നാണ് വിലയിരുത്തൽ

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments