കൊച്ചിയില്‍ ഫുട്‌ബോളും ക്രിക്കറ്റും നടത്താം: ജി.സി.ഡി.എ

0
40

കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഫുട്‌ബോളും ക്രിക്കറ്റും നടത്താമെന്ന് ജി.സി.ഡി.എ. ക്രിക്കറ്റ് നടത്താമെന്ന് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു. കെ.സി.എ, ബ്ലാസ്‌റ്റേഴ്‌സ്, ജി.സി.ഡി.എ യോഗത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ തീരുമാനം അറിയിച്ചത്. ക്രിക്കറ്റിന് ശേഷം ഫുട്‌ബോളിനായി ടര്‍ഫ് ഒരുക്കാന്‍ സാധിക്കുമെന്ന് കെ.സി.എയും അറിയിച്ചു.

ഫുട്‌ബോളും ക്രിക്കറ്റും നടത്താന്‍ സമ്മതമായെങ്കിലും ക്രിക്കറ്റിന്റെ വേദി സംബന്ധിച്ച തീരുമാനമാണ് ഇപ്പോള്‍ അനിശ്ചിതത്വത്തില്‍. ഇത് സംബന്ധിച്ച് വിദഗ്ധ അഭിപ്രായം തേടിയ ശേഷമായിരിക്കും ക്രിക്കറ്റിന്റെ വേദി പ്രഖ്യാപിക്കുകയെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ പറഞ്ഞു.

ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ശേഷം ഈ ടര്‍ഫ് പുനസ്ഥാപിക്കാന്‍ കഴിയുമെങ്കില്‍ രണ്ടു മത്സരങ്ങളും കൊച്ചിയില്‍ നടക്കണമെന്നാണ് ജി.സി.ഡി.എയുടെ നിലപാടെന്നും സി.എന്‍ മോഹനന്‍ പറഞ്ഞു

Leave a Reply