Monday, July 8, 2024
HomeNewsKeralaകൊച്ചിയിൽ ഒന്നരവയസുകാരിയെ മുക്കിക്കൊന്നു; മുത്തശ്ശിയുടെ കാമുകൻ കസ്റ്റഡിയിൽ

കൊച്ചിയിൽ ഒന്നരവയസുകാരിയെ മുക്കിക്കൊന്നു; മുത്തശ്ശിയുടെ കാമുകൻ കസ്റ്റഡിയിൽ

കൊച്ചി നോർത്തിൽ ഒന്നരവയസുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്നു. സംഭവത്തിൽ കുട്ടിയുടെ മുത്തശ്ശിയുടെ കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളുരുത്തി സ്വദേശി ജോൺ ബിനോയ് ഡിക്രൂസ് ആണ് പിടിയിലായത്.

ഇന്നലെയാണ് കുഞ്ഞിനെ ഹോട്ടൽമുറിയിൽ വച്ച് കൊലപ്പെടുത്തിയത്. തുടർന്ന് ഛർദ്ദിച്ചെന്ന് പറഞ്ഞ് ഇരുവരും കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ സംശയം തോന്നി പൊലീസ് നടത്തിയ പരിശോധനയിലാണ് സംഭവം വ്യക്തമായത്. മുത്തശ്ശിയും കാമുകനും ചേർന്നാണ് ഹോട്ടലിൽ മുറിയെടുത്തത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments