കൊടിമരം ചരിഞ്ഞ് വൈദ്യുതി കമ്പിയിൽ തട്ടി: ദേശീയപതാക താഴ്ത്തുന്നതിനിടെ വൈദികൻ ഷോക്കേറ്റ് മരിച്ചു

0
27

കാസർഗോഡ് മുള്ളേരിയയിൽ ദേശീയപതാക താഴ്ത്തുന്നതിനിടെ വൈദികൻ ഷോക്കേറ്റ് മരിച്ചു. മരിച്ചത് മുള്ളേരിയ ഇൻഫന്റ് ജീസസ് പള്ളിയിലെ ഫാദർ മാത്യു കുടിലിൽ(29) ആണ് മരിച്ചത്. ഇരുമ്പിന്റെ കൊടിമരം ചരിഞ്ഞ് വൈദ്യുതി കമ്പിയിൽ തട്ടിയാണ് അപകടം. വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടക്കുന്നത്.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഉയർത്തിയ പതാക അഴിച്ചു മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഫാ.മാത്യു കുടിലിനെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂർ ഇരിട്ടി എടൂരിലെ പരേതനായ ബാബുവിന്റെയും അന്നമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ലിന്റോ അഗസ്റ്റിൻ, ബിന്റോ അഗസ്റ്റിൻ.

Leave a Reply