Monday, September 30, 2024
HomeNewsKeralaകൊട്ടക്കാമ്പൂര്‍ ഭൂമിയിടപാട്: കലക്ടറുടെ ഉത്തരവ് ജോയിസ് ജോര്‍ജിനെ സഹായിക്കാനെന്ന് പി.ടി തോമസ്

കൊട്ടക്കാമ്പൂര്‍ ഭൂമിയിടപാട്: കലക്ടറുടെ ഉത്തരവ് ജോയിസ് ജോര്‍ജിനെ സഹായിക്കാനെന്ന് പി.ടി തോമസ്

മൂന്നാര്‍: കൊട്ടക്കാമ്പൂര്‍ ഭൂമിയിടപാടില്‍ കലക്ടറുടെ ഉത്തരവ് ജോയിസ് ജോര്‍ജിനെ സഹായിക്കാനെന്ന് പി. ടി തോമസ്. കലക്ടര്‍ കയ്യേറ്റക്കാരനെ പോലെ സംസാരിക്കുന്നു. മൂന്നാര്‍ ഭൂമി സംരക്ഷണത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഗവണ്‍മെന്റ് ഉത്തരവുകളെ കലക്ടര്‍ ഏകപക്ഷീയമായി റദ്ദാക്കിയെന്നും പിടി തോമസ് ആരോപിച്ചു. നിവേദിത പി ഹരന്‍ റിപ്പോര്‍ട്ടിന് വിരുദ്ധമായാണ് കലക്ടറുടെ ഉത്തരവെന്നും പി.ടി തോമസ് പറഞ്ഞു.

ഇടുക്കി വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ വില്ലേജിൽ ജോയ്സ് ജോർജ് എംപിയുടെയും കുടുംബത്തിന്റെയും 28 ഏക്കർ ഭൂമിയുടെ പട്ടയമാണ് കഴിഞ്ഞ നവംബർ 11ന് സർക്കാർ റദ്ദാക്കിയത്. വ്യാജ പട്ടയത്തിലൂടെ സർക്കാരിന്റെ തരിശുഭൂമി കയ്യേറിയതാണെന്നു ദേവികുളം സബ് കലക്ടർ വി.ആർ.പ്രേംകുമാറിന്റെ റിപ്പോർട്ടിനെ തുടർന്നാണു പട്ടയം റദ്ദാക്കിയത്. കൊട്ടക്കാമ്പൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 58ൽ 32 ഏക്കർ സ്ഥലമാണു ജോയ്സ് ജോർജിനും കുടുംബാംഗങ്ങൾക്കുമുള്ളത്. ഇതിൽ 28 ഏക്കറിന്റെ പട്ടയമാണു റദ്ദാക്കിയത്.

ജോയ്സ് ജോർജ്, ഭാര്യ അനൂപ, ജോയ്സിന്റെ സഹോദരങ്ങളായ ജോർജി ജോർജ്, രാജീവ് ജ്യോതിഷ്, സഹോദരി ഭർത്താവ് ഡേവിഡ് ജോബ്, മറ്റൊരു സഹോദരൻ ജസ്റ്റിന്റെ ഭാര്യ ജിസ്, മാതാവ് മേരി ജോർജ് എന്നിവർ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ പട്ടയങ്ങളാണു റദ്ദാക്കിയത്. ജോയ്സിനും ഭാര്യയ്ക്കും മാത്രമായി ഇതിൽ എട്ട് ഏക്കറാണുള്ളത്.

കൊട്ടക്കാമ്പൂരിൽ താമസിക്കുന്ന തമിഴ് വംശജരും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുമായ മുരുകൻ, ഗണേശൻ, വീരമ്മാൾ, പൂങ്കൊടി, ലക്ഷ്‌മി, ബാലൻ, മാരിയമ്മാൾ, കുമാരക്കൾ എന്നിവരിൽ നിന്നു 2001ൽ ജോയ്‌സിന്റെ പിതാവ് ജോർജ് 32 ഏക്കർ ഭൂമി പവർ ഓഫ് അറ്റോർണിയിലൂടെ കൈവശപ്പെടുത്തിയെന്നു 2014ൽ ആണു കലക്‌ടർക്ക് ആദ്യം പരാതി ലഭിക്കുന്നത്. വ്യാജരേഖകൾ ഉപയോഗിച്ച് ആദ്യ ഉടമകളുടെ പേരിൽ പട്ടയം തരപ്പെടുത്തുകയും പിന്നീട് ആ വസ്തു സ്വന്തമാക്കുകയും ചെയ്തെന്നാണ് ആരോപണം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments