നിഷ്‌നി: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയക്കെതിരേ ഒരു ഗോളിന്റെ ജയവുമായി സ്വീഡന്‍. 64ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി സ്വീഡിഷ് താരം ആന്ദ്രേസ് ഗ്രാന്‍ക്വിസ്റ്റ് ഗോളാക്കി മാറ്റി.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലിറങ്ങിയ സ്വീഡന്‍ മത്സരത്തിന്മേലുള്ള നിയന്ത്രണം പൂര്‍ണമായും വീണ്ടെടുത്തിരുന്നു. മികച്ച മുന്നേറ്റങ്ങള്‍ സ്വീഡനില്‍ നിന്നുണ്ടായെങ്കിലും ഫിനിഷിങ്ങില്‍ സ്വീഡിഷ് മുന്നേറ്റ നിരയ്ക്ക് ശോഭിക്കാനായില്ല.
65ാം മിനുറ്റില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയ രണ്ടാമത്തെഗോളാണ് പിറന്നത്. വി.എ.ആര്‍ സംവിധാനത്തിന്റെ സഹായത്തോടെയാണ് പെനാല്‍റ്റി സ്വീഡന് ലഭിക്കുന്നത്. ജര്‍മനി ഉള്‍പ്പെടുന്ന ഗ്രൂപ്പ് എഫില്‍ വിജയത്തോടെ മൂന്നു പോയിന്റെ സ്വന്തമാക്കിയിരിക്കുകയാണ് സ്വീഡന്‍.