Saturday, November 23, 2024
HomeNewsKeralaകോടിയേരി തുറന്നു സമ്മതിച്ചു; ബിനോയ് കോടിയേരിക്കുവേണ്ടി വക്കീലുമായി സംസാരിച്ചു

കോടിയേരി തുറന്നു സമ്മതിച്ചു; ബിനോയ് കോടിയേരിക്കുവേണ്ടി വക്കീലുമായി സംസാരിച്ചു

തിരുവനന്തപുരം: ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട പീഡനകകേസില്‍ അ്ഡ്വക്കേറ്റ് ശ്രീജിത്തുമായി സംസാരിച്ചുവെന്നു തുറന്നു സമ്മതിച്ച് സിപിഎം ലസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മൂത്തമകന്‍ ബിനോയിയുമായി ബന്ധപ്പെട്ട് ബീഹാര്‍ സ്വദേശിനിയായ ഡാന്‍സ് ബാര്‍ ഡാന്‍സറായ യുവതി ഉന്നയിച്ച ലൈംഗിക പീഡന കേസിന്റെ കാര്യങ്ങളാണ് ശ്രീജി്ത്തുമായി സംസാരിച്ചതെന്നു കോടിയേരി പത്രസമ്മേളനത്തില്‍ പറഞ്ഞു. ബിനോയ് കേസ് സിപിഎം സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും കോടിയേരി പറഞ്ഞു. വിനോദുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ നിജസ്ഥിതി അറിയാനാണ് വക്കീലുമായി വിനോദിനു സംസാരിച്ചത്. അത് ഒരു അമ്മഎന്ന നിലയിലാണ്.ജനുവരിയിലാണ് കേസ് തുടങ്ങിയത്. കേസിനെ പറ്റി ചോദിച്ചപ്പോള്‍ ബിനോയ് എല്ലാം നിഷേധിച്ചുവെന്നും രേഖകള്‍ വ്യാജാണെന്നുമാണ് പറഞ്ഞത്. മകന്‍ ദുബായിയില്‍ കെട്ടിട നിര്‍മ്മാണ ബിസിനസ് നടത്തുകയായിരുന്നുവെന്നും, പിന്നീട് കടം വന്നപ്പോഴാണ് വിവാദമുണ്ടായതെന്നും കൂട്ടിച്ചേര്‍ത്തു.. വിഷയത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടില്ലെന്നും നിയമപരമായ സംഭവം കോടതിയില്‍ തന്നെ തീരട്ടെയെന്നും കോടിയേരി പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments