കോട്ടയം ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ യുഡിഎഫ് തയ്യാറാണോയെന്ന് വെല്ലുവിളിച്ച് കോടിയേരി

0
31

കോട്ടയം ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ യുഡിഎഫ് തയ്യാറാണായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വെല്ലുവിളിച്ചു. ജോസ് കെ മാണി രാജ്യസഭയിലേക്ക് പോയത് ഇനി ജയിക്കില്ലെന്ന് ഉറപ്പായതിനാലാണ് .പിന്നില്‍ നിന്ന് കുത്തിയതിന്റെ വേദന മറന്നാണോ മാണി യുഡിഎഫിലേക്ക് മടങ്ങിയതെന്നും കോടിയേരി ചോദിച്ചു.

രാജ്യസഭയിലേക്ക് പോകാന്‍ ലോക്‌സഭാംഗത്വം രാജിവയ്ക്കുന്ന ജോസ് കെ. മാണിയുടെ നടപടി കോട്ടയം മണ്ഡലത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോടിയേരി പറഞ്ഞു. ഒരു വര്‍ഷം കൂടി തന്റെ ടേം പൂര്‍ത്തിയാകാനിരിക്കെ ജോസ് കെ. മാണിയുടെ രാജി വഴി മണ്ഡലത്തിന് ഏഴ് കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുമെന്നും കോടിയേരി വിമര്‍ശിച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നടക്കുന്ന പോര് സ്ഥാനമാനങ്ങള്‍ ലക്ഷ്യംവച്ചുള്ളത് മാത്രമാണ്. അതിനാലാണ് എല്‍ഡിഎഫ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിഷേധം ഉയര്‍ത്തുന്ന കോണ്‍ഗ്രസ് എംഎല്‍എമാരും നേതാക്കളുമാണ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിക്കെതിരേ സ്ഥാര്‍ഥിയെ രംഗത്തിറക്കേണ്ടത്. അങ്ങനെ സംഭവിച്ചാല്‍ ഇടതുപക്ഷം ആ സ്ഥാനാര്‍ഥിക്ക് പിന്തുണ കൊടുക്കുമോ എന്ന് പരിശോധിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

Leave a Reply