കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരില്ല

0
55

 

സുരേഷ് ബാബു സംവിധാനം ചെയ്ത് 1990ല്‍ ഇറങ്ങിയ കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. മമ്മൂട്ടിയും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും ഇത് സംബന്ധിച്ച് ഫെയ്‌സ്ബുക്കിലൂടെ അറിയിപ്പും നല്‍കിയിരുന്നു.

എന്നാലിപ്പോള്‍ കോട്ടയം കുഞ്ഞച്ചന്‍ സിനിമയുടെ രണ്ടാം ഭാഗം ഉപേക്ഷിച്ചതായി നടനും ഫ്രൈഡേ ഹൗസ് നിര്‍മാണ കമ്പനിയുടെ ഉമടസ്ഥനുമായ വിജയ് ബാബു തന്നെ വ്യക്തമാക്കിയിരിക്കുന്നു. ചിത്രത്തിന്റെ പകര്‍പ്പവകാശം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണിത്. കോട്ടയം കുഞ്ഞച്ചന്‍ എന്ന് പേര് ഉപയോഗിക്കുന്നതിനുള്ള പകര്‍പ്പവകാശം നല്‍കാന്‍ നിര്‍മാതാവ് അരോമ മണി വിസമ്മതിച്ചതാണ് ഇതിന് കാരണം.

അതേസമയം, അരോമ മണി എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഈ പ്രോജക്ട് ഉപേക്ഷിക്കുകയാണെന്ന് വിജയ് ബാബു പറഞ്ഞു. പകരം കോട്ടയത്തുകാരനായ മറ്റൊരു കഥാപാത്രത്തെ ഉപയോഗിച്ച് സിനിമ ചിത്രീകരിക്കും. ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളുടെ പേരുകളൊന്നും തന്നെ ഉപയോഗിക്കില്ലെന്ന് വിജയ് ബാബു പറഞ്ഞു. നിര്‍മാതാക്കളുമായി സംസാരിച്ച ശേഷമാണ് തന്റെ ഈ തീരുമാനമെന്നും വിജയ് വ്യക്തമാക്കി.

Leave a Reply