കോട്ടയം ജില്ലയിൽ കർശന നിയന്ത്രണം

0
16


കോട്ടയം: കോട്ടയം ജില്ലയിൽ പൊതു സ്ഥലങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടുന്നത് നിരോധിച്ചു. കോവിഡ് റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ട കോട്ടയം ജില്ലയിൽ പൊതു സ്ഥലങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടുന്നത് നിരോധിച്ചു കൊണ്ട് ജില്ലാ കലക്ടർ പി കെ സുധീർ ബാബു ഉത്തരവിറക്കി. ജില്ലയിലെ ഹോട്ട് സ്പോട്ടുകളിൽ ജനങ്ങൾ അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങാൻ അനുവദിച്ചും പോലീസ് പ്രത്യേകം മാർക്ക് ചെയ്ത കണ്ടെയൻമെൻറ് മേഖലയിൽ വീടിന് പുറത്ത് സഞ്ചരിക്കുന്നത് നിരോധിച്ചും കഴിഞ്ഞ ദിവസം പുറത്തിറിക്കിയ ഉത്തരവിലെ നിയന്ത്രണങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ചില മേഖലകളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഹോട്ട് സ്പോട്ടുകളിൽ പാചകവാതകവിതരണം, മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ, എന്നിവയ്ക്ക് സാധാരണ നിലയിൽ പ്രവർത്തിക്കാൻ അനുമതിയുണ്ട്.
മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ അവശ്യം വേണ്ട ജീവനക്കാരെ നിയോഗിച്ച് പ്രവർത്തിക്കാം.
*കണ്ടെയ്ൻമെൻ്റ് മേഖലകളും ഹോട്ട് സ്പോട്ടുകളും ഒഴികെയുള്ള മേഖലകളിൽ പുതിയ ഉത്തരവു പ്രകാരം അനുവദിച്ച ഇളവുകൾ:-
1 അവശ്യ സേവന നിയമത്തിൻറെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാം.
2 ഭക്ഷ്യവസ്തുക്കളുടെ നിർമാണം, വിതരണം, വിൽപ്പന എന്നിവ നടത്തുന്ന സ്ഥാപനങ്ങൾ വൈകുന്നേരം അഞ്ചുവരെ പ്രവർത്തിക്കാം.
3 ഹോട്ടലുകളിൽ പാഴ്സൽ സർവീസിനു മാത്രമാണ് അനുമതി. ഏഴു മണി വരെ പ്രവർത്തിക്കാം. ഹോം ഡെലിവറി എട്ടു മണി വരെ അനുവദിക്കും
4 പാചകവാതക വിതരണം, മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ, എന്നിവയ്ക്ക് സാധാരണ നിലയിൽ പ്രവർത്തിക്കാം. .
5 അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട തൊഴിൽ വകുപ്പ് ഓഫീസുകൾ, കോവിഡ് കെയർ സെൻററുകളുടെ ക്രമീകരണവുമായി ബന്ധപ്പെട്ട പൊതുമരാമത്ത് കെട്ടിട വിഭാഗം ഓഫീസുകൾ, കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട യാത്രാ സൗകര്യങ്ങളൊരുക്കുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം, എക്സൈസ് വകുപ്പ് എന്നിവയ്ക്കും പ്രവർത്തനാനുമതിയുണ്ട്.

Leave a Reply