കോട്ടയം ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ : വീണ്ടും വഴങ്ങാതെ ജോസ് വിഭാഗം

0
41

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പദവി ഒരിക്കലും ഉണ്ടായിട്ടില്ലാത്ത തരം ധാരണയെ കുറിച്ചാണ് ചർച്ചയെന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗം.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി സംബന്ധിച്ച് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു ധാരണ ഉണ്ട് എന്ന മട്ടില്‍ പ്രചരിപ്പിക്കാനും അടിച്ചേല്‍പ്പിക്കാനും നോക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ഉന്നതാധികാര സമിതി അംഗങ്ങളായ തോമസ് ചാഴക്കാടന്‍ എം.പിയും, ഡോ.എന്‍.ജയരാജ് എം.എല്‍.എയും പറഞ്ഞു. അംഗീകരിക്കാത്ത നിര്‍ദേശത്തെ ധാരണ എന്ന് പറയാന്‍ കഴിയില്ല. കേരള കോണ്‍ഗ്രസ്സ് (എം) പങ്കാളിയായ ഒരു ഉഭയകക്ഷി ചര്‍ച്ചയിലും ഇത്തരമൊരു ധാരണ ഉണ്ടായിട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരെഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പ് യു.ഡി.എഫ് നേതൃത്വം നടത്തിയ ചര്‍ച്ചയില്‍ പ്രസിഡന്റ് പദവി സംബന്ധിച്ച് ജോസഫ് വിഭാഗം മുന്നോട്ടുവെച്ച അവകാശവാദം കേരള കോണ്‍ഗ്രസ്സ് പാര്‍ട്ടി തള്ളിക്കളഞ്ഞതാണ്. ഒറ്റ രാത്രികൊണ്ട് കാലുമാറിയവര്‍ക്ക് പാരിതോഷികമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി നല്‍കാനാവില്ല എന്ന നിലപാടാണ് യു.ഡി.എഫ് നേതൃത്വത്തെ ആ ചര്‍ച്ചയില്‍ തന്നെ അറിയിച്ചത്. കോട്ടയം ഡി.സി.സി പ്രസിഡന്റ് ഇക്കാര്യത്തില്‍ ഏകപക്ഷീയമായി നടത്തിയ പ്രഖ്യാപനം അപ്പോള്‍ തന്നെ പാര്‍ട്ടി ജില്ലാ നേതൃത്വം പരസ്യമായി നിഷേധിച്ചിട്ടുള്ളതാണ്.

നിലവിലെ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്‌ഥാനം രാജി വെയ്ക്കണമെന്ന യുഡിഎഫ് നേതൃത്വത്തിന്റെ ആവശ്യമാണ്‌ ജോസ് വിഭാഗം വീണ്ടും തള്ളിയിരിയ്ക്കുന്നത്. രാജി വച്ചില്ലെങ്കിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പി ജെ ജോസഫ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തവണ നിയമസഭയിലേയ്ക്ക് മത്സരിച്ച എല്ലാ സീറ്റുകളും ആവശ്യപ്പെട്ടുള്ള ജോസ് വിഭാഗത്തിന്റെ ഫോർമുല ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്‌ഥാനം രാജി വെച്ചതിന് ശേഷം ചർച്ച ചെയ്യാമെന്നുള്ള മറുപടിയാണ് യുഡിഎഫ് നേതൃത്വം നൽകിയത്.

Leave a Reply