Sunday, October 6, 2024
HomeTRENDING NEWSകോട്ടയം മെഡിക്കൽ കോളേജ് വീണ്ടും ചരിത്രമെഴുതി. ആറാമത് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയം

കോട്ടയം മെഡിക്കൽ കോളേജ് വീണ്ടും ചരിത്രമെഴുതി. ആറാമത് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയം

കോട്ടയം

കോവിഡ് പ്രതിരോധത്തിലെ തിളക്കമാർന്ന നേട്ടത്തോടൊപ്പം ആറാമത് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയമാക്കി കോട്ടയം മെഡിക്കൽ കോളേജിന് ഒരു പൊൻതൂവൽ കൂടി. തിരുവനന്തപുരം കല്ലമ്പലം സ്വദേശി ശ്രീകുമാറിന്റെ ഹൃദയമാണ് കോട്ടയം അതിരമ്പുഴ സ്വദേശി കെ സി ജോസിന് നൽകിയത്. ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ ടി കെ ജയകുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു ശാസ്ത്രക്രിയ. കേരളത്തിൽ ഇതുവരെ വിജയിച്ച 6 ശസ്ത്രക്രിയയിൽ മുഴുവനും നടന്നത് കോട്ടയം മെഡിക്കൽ കോളേജിൽ ആയിരുന്നു എന്നത് കോട്ടയം മെഡിക്കൽ കോളേജിന് അഭിമാനിക്കാൻ വക നൽകുന്നു. അപകടത്തെ തുടർന്ന് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികില്സയിൽ കഴിഞ്ഞ ശ്രീകുമാറിന്റെ അവയവ ദാനത്തിന് ബന്ധുക്കൾ സമ്മതിയ്ക്കുകയായിരുന്നു. ജോസ് ഇപ്പോൾ വെന്റിലേറ്ററിൽ ആണെങ്കിലും ഹൃദയത്തിന്റെ പ്രവർത്തനം ശരിയായ ഗതിയിൽ ആണെന്നും പൂർണ്ണ ആരോഗ്യവാനായി തിരികെ എത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments