കോട്ടയത്ത് പതിനൊന്നു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കോട്ടയം ജില്ലയില്‍ ഇന്ന് പതിനൊന്നു പേര്‍ക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ആറു പേര്‍ വിദേശത്തുനിന്നും, അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. കുവൈറ്റില്‍ നിന്നും സൗദി അറേബ്യയിലെ റിയാദില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും വന്ന മൂന്നു പേര്‍ക്കു വീതവും മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ രണ്ടു പേര്‍ക്കുമാണ് രോഗം ബാധിച്ചത്.
റിയാദില്‍നിന്നും കെയര്‍ടേക്കര്‍ക്കൊപ്പം എത്തിയ പത്തും ആറും വയസുള്ള കുട്ടികളും ഡല്‍ഹിയില്‍നിന്നെത്തി ഒന്നിച്ച് ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന നഴ്സുമാരും രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇതില്‍ ഒന്‍പതു പേര്‍ വീട്ടിലും രണ്ടു പേര്‍ ക്വാറന്‍റയിന്‍ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലായിരുന്നു.
രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പതു പേരെ പാലാ ജനറല്‍ ആശുപത്രിയിലും രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രോഗം സ്ഥിരീകരിച്ചവര്‍
1.ജൂണ്‍ 16 ന് ഡല്‍ഹിയില്‍നിന്നെത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മണിമല സ്വദേശിനിയായ നഴ്സ്(23). രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയയാക്കി.
- ജൂണ്‍ 16 ന് ഡല്‍ഹിയില്‍നിന്ന് എത്തി മണിമല സ്വദേശിനിയായ നഴ്സിനൊപ്പം ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന വയനാട് സ്വദേശിനിയായ നഴ്സ്(24). രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയയാക്കി.
- ജൂണ്‍ എട്ടിന് റിയാദില്‍ നിന്ന് കെയര്‍ ടേക്കര്‍ക്കൊപ്പം എത്തിയ വാഴപ്പള്ളി സ്വദേശിയായ ആണ്‍കുട്ടി (10) വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരിശോധിച്ചത്.
- റിയാദില്‍നിന്നെത്തിയ വാഴപ്പള്ളി സ്വദേശിയായ ആണ്‍കുട്ടിയുടെ സഹോദരി(6). വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോള്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരിശോധിച്ചത്.
- ജൂണ്‍ 11ന് കുവൈറ്റില്‍ നിന്ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഈരാറ്റുപേട്ട സ്വദേശി (51). രോഗ ലക്ഷണങ്ങള്‍ ഇല്ല.
- ജൂണ്‍ 13 ന് റിയാദില്‍നിന്ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മണിമല സ്വദേശി(30). രോഗലക്ഷണങ്ങളുണ്ടായതിനെ തുടര്‍ന്ന് പരിശോധിക്കുകയായിരുന്നു.
- ജൂണ്‍ ഒന്‍പതിന് മഹാരാഷ്ട്രയില്‍ നിന്ന് എത്തി എരുമേലിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കരിക്കാട്ടൂര്‍ സ്വദേശിനി(26). രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് പരിശോധിച്ചത്.
- ജൂണ്‍ 14 ന് കുവൈറ്റില്‍നിന്ന് എത്തി കോട്ടയം ഗാന്ധിനഗറിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ മാന്തുരുത്തി സ്വദേശി (46) രോഗ ലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്നാണ് പരിശോധനയ്ക്ക് വിധേയനായത്.
- മെയ് 29 ന് മുംബൈയില്‍നിന്ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കറുകച്ചാല്‍ സ്വദേശി (25). രോഗലക്ഷണങ്ങളുണ്ടായതിനെ തുടര്‍ന്ന് പരിശോധിക്കുകയായിരുന്നു.
- ജൂണ്‍ 12 ന് കുവൈറ്റില്‍നിന്ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന എരുമേലി സ്വദേശി (38). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
- ജൂണ്‍ ഒന്‍പതിന് ഡല്‍ഹിയില്‍നിന്ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന നീണ്ടൂര്‍ സ്വദേശി(30). ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തകനാണ്. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല-