കോട്ടയത്ത് 39 പേർക്ക് കൂടി കോവിഡ്

0
22

കോട്ടയത്ത് 39 പുതിയ രോഗികള്‍; ആകെ 218 പേര്‍ ചികിത്സയില്‍

കോട്ടയം ജില്ലയില്‍ 39 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റിലെ രണ്ട് തൊഴിലാളികള്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും വിദേശത്തുനിന്നു വന്ന 17 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന 10 പേരും വൈറസ് ബാധിതരില്‍ ഉള്‍പ്പെടുന്നു.

ഏഴു പേര്‍ രോഗമുക്തരായി. കോട്ടയം ജില്ലക്കാരായ 218 പേരാണ് ചികിത്സയിലുള്ളത്.

മുട്ടമ്പലം ഗവണ്‍മെന്‍റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക ചികിത്സാ കേന്ദ്രം-60, പാലാ ജനറല്‍ ആശുപത്രി-48,അകലക്കുന്നം പ്രാഥിക ചികിത്സാ കേന്ദ്രം-41, കോട്ടയം ജനറല്‍ ആശുപത്രി-33, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -32, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-2, ഇടുക്കി മെഡിക്കല്‍ കോളേജ്-2 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കണക്ക്.acvnews

🔸ആരോഗ്യപ്രവര്‍ത്തകര്‍

  1. കുറുപ്പുന്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയായ കടുത്തുരുത്തി മാഞ്ഞൂര്‍ സ്വദേശിനി(44).
  2. ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് കെയര്‍ പദ്ധതിയിലെ ഡ്രൈവറായ ഭരണങ്ങാനം സ്വദേശി(40).
  3. ആശാപ്രവര്‍ത്തകയായ ഭരണങ്ങാനം സ്വദേശിനി(42). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

🔸സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

  1. ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റിലെ വ്യാപാരശാലയിലെ തൊഴിലാളിയായ ഏറ്റുമാനൂര്‍ സ്വദേശി(37). ആന്‍റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
  2. ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റിലെ വ്യാപാരശാലയിലെ തൊഴിലാളിയായ ഓണന്തുരുത്ത് സ്വദേശി(60). ആന്‍റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ ഇല്ല. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
  3. പ്രവിത്താനം മാര്‍ക്കറ്റ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ രാമപുരം സ്വദേശി(63). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
  4. പ്രവിത്താനം മാര്‍ക്കറ്റ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായ പ്രവിത്താനം സ്വദേശി(40). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
  5. മാഞ്ഞൂര്‍ പഞ്ചായത്ത് ജീവനക്കാരിയായ മാഞ്ഞൂര്‍ സ്വദേശിനി(39).സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
  6. കോതനല്ലൂര്‍ ക്വാറന്‍റയിന്‍ കേന്ദ്രത്തിലെ ജീവനക്കാരിയായ കുറുപ്പുന്തറ സ്വദേശിനി(40).
  7. നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന ഏറ്റുമാനൂര്‍ സ്വദേശിനി(59).
  8. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ജലശുചീകരണ പ്ലാന്‍റ് ഓപ്പറേറ്ററായ പത്തനംതിട്ട സ്വദേശി(24). പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്നു.
  9. നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന കടനാട് സ്വദേശിനി(20).

🔸വിദേശത്തുനിന്ന് വന്നവര്‍

  1. ദുബായില്‍നിന്നും ജൂലൈ മൂന്നിന് എത്തി പുതുപ്പള്ളിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പുതുപ്പള്ളി സ്വദേശി(27)
  2. സൗദി അറേബ്യയില്‍നിന്ന് ജൂലൈ നാലിന് എത്തി മുത്തോലിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പൊന്‍കുന്നം സ്വദേശി(55).
  3. ഖത്തറില്‍നിന്നും ജൂലൈ രണ്ടിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(40).

16 . ദുബായില്‍നിന്നും ജൂലൈ മൂന്നിന് എത്തി കുറിച്ചിയിലെ സുഹൃത്തിന്‍റെ വീട്ടില്‍ ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി(35). ദുബായില്‍ ഏപ്രില്‍ 27ന് രോഗം സ്ഥിരീകരിച്ചിരുന്നു. മെയ് 19ന് സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

  1. ഖത്തറില്‍നിന്നും ജൂലൈ രണ്ടിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി സ്വദേശി(24).
  2. ദുബായില്‍നിന്ന് ജൂണ്‍ 24ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മുളക്കുളം കീഴൂര്‍ സ്വദേശി(58).
  3. ദുബായില്‍നിന്ന് ജൂണ്‍ 30ന് എത്തി പയ്യപ്പാടിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പുതുപ്പള്ളി സ്വദേശി(56).
  4. ദുബായില്‍നിന്ന് ജൂലൈ ഒന്നിന് എത്തി പയ്യപ്പാടിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വൈക്കം സ്വദേശി(25).
  5. ദുബായില്‍നിന്ന് ജൂലൈ ഒന്നിന് എത്തി നീലിമംഗലത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വെളിയന്നൂര്‍ സ്വദേശി(27).
  6. ഷാര്‍ജയില്‍നിന്ന് ജൂലൈ ഒന്നിന് എത്തി പുതുപ്പള്ളിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(52)
  7. ദുബായില്‍നിന്ന് ജൂണ്‍ 29ന് എത്തി പുതുപ്പള്ളിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വൈക്കം കുടവെച്ചൂര്‍ സ്വദേശി.
  8. ദുബായില്‍നിന്ന് ജൂലൈ മൂന്നിന് എത്തി പുതുപ്പള്ളിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കൂവപ്പള്ളി സ്വദേശി(43).
  9. ഷാര്‍ജയില്‍നിന്ന് ജൂലൈ രണ്ടിന് എത്തി പുതുപ്പള്ളിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മുട്ടുചിറ സ്വദേശി(22).
  10. ഷാര്‍ജയില്‍നിന്ന് ജൂലൈ ഒന്നിന് എത്തി പുതുപ്പള്ളിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വാഴൂര്‍ സ്വദേശി(59).
  11. കുവൈറ്റില്‍നിന്ന് ജൂണ്‍ 30ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി(26).
  12. ദുബായില്‍നിന്ന് ജൂണ്‍ 27ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ സ്വദേശി(36).
  13. മസ്കറ്റില്‍നിന്ന് ജൂലൈ രണ്ടിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ സ്വദേശി(26).

🔸മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍

30 . തെങ്കാശിയില്‍നിന്നും ജൂലൈ അഞ്ചിന് എത്തി കടനാട് പഞ്ചായത്തില്‍ ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശിനി(28).

  1. ഹരിയാനയില്‍നിന്നും ജൂലൈ ഏഴിന് എത്തി പാലായിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പാലാ സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക(32).
  2. ഹൈദരാബാദില്‍നിന്നും ജൂലൈ മൂന്നിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(24).

33.ഗുജറാത്തില്‍നിന്നും ജൂലൈ അഞ്ചിന് എത്തി പയ്യപ്പാടിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പുതുപ്പള്ളി സ്വദേശി(34).

  1. ഡല്‍ഹിയില്‍നിന്ന് ജൂലൈ അഞ്ചിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മാഞ്ഞൂര്‍ സ്വദേശി(38)
  2. ബാംഗ്ലൂരില്‍നിന്ന് ജൂലൈ ഒന്നിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ കട്ടച്ചിറ സ്വദേശിനിയായ പെണ്‍കുട്ടി(4)
  3. ദിണ്ടിഗലില്‍നിന്ന് ജൂലൈ നാലിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ കിഴക്കേനട സ്വദേശി(73).
  4. രോഗം സ്ഥിരീകരിച്ച ഏറ്റുമാനൂര്‍ കിഴക്കേനട സ്വദേശിയുടെ ഭാര്യ. ദിണ്ടിഗലില്‍നിന്ന് ജൂലൈ നാലിന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിയുകയായിരുന്നു.
  5. ഡല്‍ഹിയില്‍നിന്ന് ജൂണ്‍ 28ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന കട്ടച്ചിറ സ്വദേശിനി(34). ഹരിയാനയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സാണ്.
  6. ബാംഗ്ലൂരില്‍നിന്ന് ജൂലൈ നാലിന് എത്തി ഏറ്റുമാനൂരിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പുന്നത്തുറ സ്വദേശി(28).

Leave a Reply