ഡല്‍ഹി :രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദവിയില്‍ തുടരണമെന്ന ആവശ്യവുമായി കോണ്‍ഗ്രസില്‍ കൂട്ടരാജി . സംഘടനയുടേയും പോഷകസംഘടനകളുടേയും ഭാരവാഹികളാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ രാജി വെച്ചത്. ഇന്നലെ മാത്രം 20 ലേറെ നേതാക്കളാണ് രാജിവച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് തന്റെ ടീമുണ്ടാക്കുന്നതിന് വേണ്ടിയാണ് രാജിയെന്നാണ് വിവരം. മധ്യപ്രദേശില്‍ നിന്നുള്ള വിവേക് തന്‍ഖയാണ് രാജിക്ക് തുടക്കമിട്ടത്. മധ്യപ്രദേശിലെ നിയമ-വിവരാവകാശ സെല്ലിന്റെ ചെയര്മാന് സ്ഥാനമാണ് രാജിവച്ചത്. രാഹുല്‍ ഗാന്ധിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹത്തിന് സ്വന്തം ടീമിനെ തെരഞ്ഞെടുക്കാന്‍ എല്ലാവരും രാജി സമര്‍പ്പിക്കണമെന്നുമാണ് ഇദ്ദേഹം ട്വീറ്റ് ചെയ്തത്. തുടര്‍ന്നാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ദേശീയ ഭാരവാഹികള്‍ കൂട്ടത്തോടെ രാജിയിലേക്ക് കടന്നത്.