ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കിന്ന് സുവര്‍ണ തുടക്കം. പുരുഷന്‍മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫൈര്‍ പിസ്റ്റള്‍ ഇനത്തില്‍ അനീഷ് ഭന്‍വാലയും വനിതകളുടെ 50 മീറ്റര്‍ റൈഫിളില്‍ തേജസ്വിനി സാവന്തും ഇന്ന് സ്വര്‍ണം നേടി. 50 മീറ്റര്‍ റൈഫിളില്‍ വെള്ളിയും ഇന്ത്യയ്ക്ക് തന്നെയാണ്. അന്‍ജും മൗദ്ഗില്‍ ആണ് വെള്ളി മെഡല്‍ നേടിയത്.
രണ്ട് മലയാളി താരങ്ങളെ ബാഗില്‍ നിന്ന് സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗെയിംസി വില്ലേജില്‍ നിന്ന് പുറത്താക്കിയതിന്റെ നാണക്കേടില്‍ നില്‍ക്കുമ്പോഴാണ് ആശ്വാസമായി സ്വര്‍ണമെഡല്‍ നേട്ടത്തിന്റെ വാര്‍ത്തയെത്തുന്നത്.
ഇന്ന് ഇന്ത്യയ്ക്ക് പ്രതിക്ഷയേകുന്ന മത്സരങ്ങളാണ് നടക്കുന്നത്. ബാഡ്മിന്റണില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് സെമി ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. വനിതകളുടെ ബാഡ്മിന്റണ്‍ ഡബിള്‍സില്‍ അശ്വനി പൊന്നപ്പ, സികി റെഡ്ഡി കൂട്ടുകെട്ടും സെമി ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. രണ്ടിനത്തിലും ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയുണ്ട്.