കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആറാം സ്വര്‍ണം; ഷൂട്ടിംഗില്‍ മനു ഭേക്കര്‍ ചാമ്പ്യന്‍, വെള്ളിമെഡലും ഇന്ത്യയ്ക്ക്

0
38

ഗോള്‍ഡ് കോസ്റ്റ് ( ഓസ്‌ട്രേലിയ ) : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം ആറായി ഉയര്‍ന്നു. ഷൂട്ടിംഗില്‍ ഇന്ത്യയുടെ കൗമാര താരം മനു ഭേക്കര്‍ സ്വര്‍ണം നേടി. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് മനു ചരിത്രനേട്ടം കുറിച്ചത്.

ഇതേവിഭാഗത്തില്‍ രണ്ടാം സ്ഥാനവും ഇന്ത്യ നേടി. ഇന്ത്യയുടെ ഹീന സിധു വെള്ളിമെഡല്‍ നേടി. നേരത്തെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ പൂനം യാദവും സ്വര്‍ണം നേടിയിരുന്നു. വനിതകളുടെ 69 കിലോ വിഭാഗത്തിലായിരുന്നു പൂനത്തിന്റെ സുവര്‍ണനേട്ടം.

ഇന്നലെ പുരുഷന്മാരുടെ ഭാരോദ്വഹനത്തില്‍ 77 കിലോ വിഭാഗത്തില്‍ സതീഷ് കുമാര്‍ ശിവലിംഗവും 85 കിലോ വിഭാഗത്തില്‍ രാഗാല വെങ്കട്ട് രാഹുലും ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയിരുന്നു. ഇതോടെ ഇന്ത്യയുടെ മെഡല്‍നേട്ടം ഒമ്പതായി ഉയര്‍ന്നു.

 

Leave a Reply