Sunday, October 6, 2024
HomeNewsKeralaകോളജ് പ്രവേശനത്തിന് നിഖില്‍ പാര്‍ട്ടി സഹായം തേടി; ചെയ്തത് കൊടുംചതി; സിപിഎം

കോളജ് പ്രവേശനത്തിന് നിഖില്‍ പാര്‍ട്ടി സഹായം തേടി; ചെയ്തത് കൊടുംചതി; സിപിഎം

ആലപ്പുഴ: വ്യാജബിരുദ സര്‍ട്ടിഫിക്കറ്റുമായി  ബന്ധപ്പെട്ട വിഷയത്തില്‍ നിഖില്‍ തോമസ് ചെയ്തത് കൊടുംചതിയെന്ന് സിപിഎം. കായംകുളം ഏരിയാ സെക്രട്ടറിയാണ് നിഖിലിനെതിരെ രംഗത്തുവന്നത്. നിഖില്‍ പാര്‍ട്ടി അംഗമാണ്. ഈ വിഷയം ഇന്ന് ചേരുന്ന ജില്ലാ കമ്മറ്റി യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ പാര്‍ട്ടിക്കാര്‍ ബോധപൂര്‍വം നിഖിലിനെ സഹായിച്ചെങ്കില്‍ അവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. കോളജില്‍ പ്രവേശനം നേടണമെന്നാവശ്യപ്പെട്ട് നിഖില്‍ സമീപിച്ചിരുന്നതായും ഇങ്ങനെ ചതിക്കുന്നവരോട് പാര്‍ട്ടി ഒരു തരത്തിലും വീട്ടുവീഴ്ച ചെയ്യില്ലെന്നും ഏതെങ്കിലും ഒരുതരത്തില്‍ ഒരാള്‍ ഇങ്ങനെ വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാല്‍ പാര്‍ട്ടിക്ക് എന്തുചെയ്യാനാവുമെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, വിഷയത്തില്‍ എംകോം വിദ്യാര്‍ഥി നിഖില്‍ തോമസിനെ സസ്പെന്‍ഡ് ചെയ്തതായി കായംകുളം എംഎസ്എം കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. വിഷയം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു. രണ്ട് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കഴിഞ്ഞദിവസം തന്നെ കോളേജിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റ് മേധാവികളുമായി ഓണ്‍ലൈന്‍ മീറ്റിംഗ് നടത്തുകയും  ആഭ്യന്തര അന്വേഷണത്തിനായി ഒരു അഞ്ചംഗ സമിതിയെ രൂപീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍ സ്വീകരിക്കുയെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments