കോഴിക്കോട് വീട്ടമ്മയെ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചശേഷം 6 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു,പ്രതികള്‍ സമീപവാസികള്‍

0
31

കൊടുവളളി (കോഴിക്കോട്): വീട്ടമ്മയെ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചശേഷം ബലാല്‍സംഗം ചെയ്തതായി പരാതി. അയല്‍വാസി ഉള്‍പ്പെടെ 6 പേര്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് 35 കാരിയായ വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ജനുവരി 30 നായിരുന്നു സംഭവം. പ്രതികള്‍ ഒരു ദിവസം മുഴുവന്‍ തന്നെ പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതിയിലുണ്ട്. സംഭവത്തിനുശേഷം മാനസികമായി തകര്‍ന്ന യുവതി പിന്നീട് ബലാല്‍സംഗത്തിനിരയായ വിരം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

യുവതിയെ പീഡിപ്പിച്ചവരെല്ലാം സമീപവാസികളാണെന്നാണ് വിവരം. ഇവരാരും തന്നെ ഇപ്പോള്‍ സ്ഥലത്തില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

Leave a Reply