കോഴി ചുട്ടത് 

0
40
 ചേരുവകള്‍

കോഴി വലിയ കഷണങ്ങളായി മുറിച്ചത് -അര കിലോ

സവാള നീളത്തിലരിഞ്ഞത് -അര കിലോ

മല്ലിപ്പൊടി-രണ്ട് ഡിസേര്‍ട്ട് സ്പൂണ്‍

മുളക്‌പൊടി-രണ്ട് ഡിസേര്‍ട്ട് സ്പൂണ്‍

മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍

പെരുഞ്ചീരകപ്പൊടി-അര ടീസ്പൂണ്‍

തക്കാളി അരിഞ്ഞത് -രണ്ട്

പട്ട-ഒരു ഇഞ്ച് കഷണം

ഗ്രാമ്പൂ-മൂന്ന്

ഉണക്കമുന്തിരി-ഒരു ഡിസേര്‍ട്ട് സ്പൂണ്‍

അണ്ടിപ്പരിപ്പ് -ആറ്

വെള്ളം-അര കപ്പ്

പഞ്ചസാര-ഒരു ടീസ്പൂണ്‍

നെയ്യ് -ഒരു ടീസ്പൂണ്‍

ഓയില്‍ -കാല്‍ കപ്പ്

മല്ലിയില-അല്‍പം

കറിവേപ്പില-അല്‍പം

ഉപ്പ് -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

മല്ലിപ്പൊടി,മുളകുപൊടി,പെരുഞ്ചീരകപ്പെടി,മഞ്ഞള്‍പ്പെടി എന്നിവ കൂട്ടിയോജിപ്പിച്ച് അരച്ച് വയ്ക്കുക.
ഒരു ചുവട് കട്ടിയുള്ള പാത്രം അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ ഓയിലും നെയ്യും ഒഴിക്കുക.ഇതിലേക്ക് അണ്ടിപ്പരിപ്പും മുന്തിരിയും ചേര്‍ത്ത് വറുത്ത് കോരുക.ഈ നെയ്യിലേക്ക് പട്ട,ഗ്രാമ്പൂ,സവാള അരിഞ്ഞത് എന്നിവ ചേര്‍ത്ത് വഴറ്റുക.സവാള വഴന്ന് ഇളം ബ്രൗണ്‍ നിറമായാല്‍ അരിഞ്ഞ് വെച്ച തക്കാളിയും,അരച്ച് വെച്ച മസാലയും ചേര്‍ത്ത് 2-3 മിനിറ്റ് വഴറ്റുക.കഴുകി വൃത്തിയാക്കിയ കോളി കഷണങ്ങളും അര കപ്പ് വെള്ളവും ഇതില്‍ ചേര്‍ത്ത് വേവിക്കുക.കോഴി കഷണങ്ങള്‍ വെന്ത് ചാറ് കുറുകിയിരിക്കണം.ഇതിലേക്ക് പഞ്ചസാരയും വറുത്ത് വെച്ച അണ്ടിപ്പരിപ്പും മുന്തിരിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്തിളക്കണം.അവസാനം കറിവേപ്പിലയും മല്ലിയിലയും ചേര്‍ത്ത് അടുപ്പില്‍ നിന്ന് വാങ്ങിവെച്ച് ചൂടോടെ ഉപയോഗിക്കാം.

Leave a Reply