കോവിഡിന് മരുന്നുകണ്ടെത്താമെന്ന് ഉറപ്പില്ല : ബ്രിട്ടീഷ്‌ പ്രധാനമന്ത്രി

0
19

ലണ്ടൻ

കോവിഡ് 19 ന് മരുന്ന് കണ്ടെത്താൻ കഴിയുമെന്ന് ഉറപ്പില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. വാക്‌സിന്‍ കണ്ടെത്തുകയാണെങ്കില്‍ തന്നെ ഒരു വര്‍ഷത്തില്‍ കൂടുതല്‍ എടുക്കും. ഏറ്റവും മോശം സാഹചര്യം പരിഗണിക്കുകയാണെങ്കില്‍, ആ വാക്‌സിന്‍ ഒരിക്കലും മനുഷ്യവംശം കണ്ടെത്താതിരിക്കാന്‍ സാധ്യതയുണ്ടെന്നും ജോണ്‍സന്‍ പറഞ്ഞു. മരുന്ന് കണ്ടെത്താനുള്ള ശ്രമങ്ങളിൽ ബ്രിട്ടൻ മുന്നിൽ തന്നെ ഉണ്ടാകുമെന്നും ജോൺസൻ അറിയിച്ചു

ഓക്സ്ഫോർഡ് സർവകലാശാലയുടെ നേതൃത്വത്തിലാണ് പരീക്ഷണങ്ങൾ നടത്തുന്നത്. വാക്സിൻ പരീക്ഷണം വിജയിക്കുമെന്ന് പറയാനാവില്ലെന്ന് ചീഫ് സയന്റിഫിക് ഓഫീസർ പാട്രിക് വാലൻസും പ്രതികരിച്ചു. പരീക്ഷണം വിജയിച്ചാൽ വാക്സിൻ വലിയ തോതിൽ നിർമിക്കാനാണ് ബ്രിട്ടന്റെ പദ്ധതി അതേസമയം ലോകാരോഗ്യ സംഘടനയടക്കം കൊറോണ വാക്‌സിന്‍ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ്. 

Leave a Reply