Wednesday, July 3, 2024
HomeHEALTHകോവിഡിന് മരുന്ന് കണ്ടെത്തിയതായി ബ്രിട്ടനിൽ നിന്ന് ശുഭവാർത്ത : മരണ നിരക്കിലെയും രോഗ വ്യാപന നിരക്കിലെയും...

കോവിഡിന് മരുന്ന് കണ്ടെത്തിയതായി ബ്രിട്ടനിൽ നിന്ന് ശുഭവാർത്ത : മരണ നിരക്കിലെയും രോഗ വ്യാപന നിരക്കിലെയും കുറവ് റിപ്പോർട്ടുകൾ ശരിവെക്കുന്നു

ലണ്ടൻ

ലോകത്തെ ആകമാനം മാറ്റിമറിച്ച കോവിഡ് 19 നിന് ഫലപ്രദമായ മരുന്ന് കണ്ടെത്തിയതായി ബ്രിട്ടനിൽ നിന്ന് റിപ്പോർട്ടുകൾ. രാജ്യത്ത് നിന്നും പുറത്ത് വരുന്ന മരണ നിരക്കിലെയും രോഗ വ്യാപന നിരക്കിലെയും ക്രമാനുഗതമായ കുറവ് ഈ റിപ്പോർട്ടിനെ ശരിവെച്ചത് ലോകമാകമാനം പ്രതീക്ഷ ഉളവാക്കുന്നു.

ടെക്സോമേതാസോൺ എന്ന വാക്സിനാണ് കോവിഡ് 19 നെതിരെയുള്ള പോരാട്ടത്തിൽ നിർണ്ണായക വഴിത്തിരിവാകുന്നത്. ഗുരുതരമായി രോഗം ബാധിച്ചവർ പോലും വാക്സിനിന്റെ ഉപയോഗത്തിന് ശേഷം പൂർണ്ണ ആരോഗ്യം വീണ്ടെടുത്തുവെന്നും വില കുറഞ്ഞ ഈ മരുന്ന് കൊണ്ട് ലോകത്തെ രക്ഷിക്കുവാൻ കഴിയുമെന്നും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രൊഫെസ്സർ പീറ്റർ ഹോർബി അറിയിച്ചു.

2104 രോഗികളില്‍ ഈ മരുന്ന് നല്‍കി ചികിത്സ നടത്തുകയും, 4321 രോഗികളില്‍ സാധാരണ ചികിത്സ നടത്തുകയുമാണ് ചെയ്തത്. എന്നാല്‍ ഡെക്‌സാമെത്താസോണ്‍ നല്‍കിയ രോഗികളില്‍ വന്‍ മാറ്റങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. വളരെ വില കുറഞ്ഞ മരുന്ന് കൂടിയാണ് ഇത്. അതുകൊണ്ട് ലോകത്തിന് മുഴുവന്‍ ഇത് പ്രതീക്ഷ നല്‍കുന്നതാണ്. വായയിലൂടെയും ഡ്രിപ്പ് വഴിയുമാണ് ഈ മരുന്ന് നല്‍കിയത്. 28 ദിവസത്തിന് ശേഷം ഇത് വന്‍ മാറ്റങ്ങളാണ് രോഗികളിലുണ്ടാക്കിയത്. 35 ശതമാനം രോഗികളിലും രോഗം ഭേദമായി.

ഓരോ എട്ട് രോഗികളില്‍ ഒരാളുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ഈ മരുന്നിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. സ്‌റ്റെറോയിഡ് വിഭാഗത്തിലുള്ള മരുന്നാണിത്. എന്നാല്‍ സ്‌റ്റെറോയിഡ് രോഗികളില്‍ നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments