കോവിഡ് : തമിഴ്‌നാട്ടിൽ സ്‌ഥിതി ഗുരുതരം: ഒരു മലയാളി മരിച്ചു

0
34

ചെന്നൈയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ സ്വദേശി സതീഷ് കുമാറാണ് മരിച്ചത്. 46 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപകനായിരുന്നു. അതെസമയം തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്.

ഇന്ന് 3645 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്തെ കൊവിഡ് ബാധിതര്‍ 3,500 കടക്കുന്നത്. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 74,622 ആയി. ഇന്ന് 46 പേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ ആകെ മരണം 957 ആയി.

ചെന്നൈയിലാണ് വൈറസ് ബാധിതര്‍ ഏറ്റവുമധികം. ചെന്നൈയില്‍ മാത്രം 1,956 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 49,690 ആയി. 32,305 ആണ് നിലവില്‍ സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍. 1,358 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു. 41,357 പേരാണ് തമിഴ്‌നാട്ടില്‍ ഇതുവരെ രോഗമുക്തി നേടിയത്.

Leave a Reply