കോട്ടയം
കോവിഡ് ദുരിതാശ്വാസ ഫണ്ട് സമാഹരിക്കുന്നതിനായി എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ട് വര്‍ഷത്തേയ്ക്ക് നിര്‍ത്തലാക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ജോസ് കെ മാണി എം പി.
കോവിഡ് പ്രതിരോധം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മെഡിക്കല്‍ കോളേജുകളിലേയും മറ്റ് പൊതുജനാരോഗ്യകേന്ദ്രങ്ങളിലേയും ചികിത്സാ സൗകര്യങ്ങളും പശ്ചാത്തല സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പടെ എം.പിമാരുടെ പ്രാദേശിക വികസനഫണ്ട് അനിവാര്യമാണ്. എം.പിമാരുടെ ശമ്പളവും, ആനുകൂല്യങ്ങളും വെട്ടിക്കുറച്ച നടപടിയോട്
പൂര്‍ണ്ണമായും യോജിക്കുന്നു. സമസ്ത മേഖലകളിലെ വികസനപ്രവര്‍ത്തനങ്ങളും നിശ്ചലമായ ഇന്നത്തെ അവസ്ഥയില്‍ എം.പി ഫണ്ട് കൂടി ഇല്ലാതാക്കുന്നത് സമ്പൂര്‍ണ്ണ വികസന ലോക്ഡൗണിന് കാരണമാകും.കോവിഡ് പ്രതിരോധത്തിന് ഫണ്ട് സമാഹരിക്കുന്നതിന് മറ്റനേകം മാര്‍ഗ്ഗങ്ങള്‍ കേന്ദ്രസര്‍ക്കാരിന് സ്വീകരിക്കാനാവും.