ബ്രിട്ടനിൽ കോവിഡ് മരണനിരക്കും രോഗ വ്യാപന നിരക്കും കുറഞ്ഞത് ആശ്വാസമായി. ശനിയാഴ്ച 181 മരണവും 1425 പുതിയ കേസുകളും മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ലോക്ക് ഡൗണിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. ക്രമേണ മരണ നിരക്കും രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയതോടെ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആയിരക്കണക്കിന് ആളുകളാണ് ബീച്ചിലേയ്ക്കും പാർക്കിലേയ്ക്കും ദിനംപ്രതി എത്തുന്നത്. ഇത് പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിയ്ക്കുമോയെന്ന ആശങ്കയിലാണ് സർക്കാർ.
അതിനിടെ അമേരിക്കയിൽ ആരംഭിച്ച കറുത്തവർഗ്ഗക്കാരുടെ പ്രതിഷേധം ബ്രിട്ടനിൽ ശക്തമായി. കറുത്ത വർഗ്ഗക്കാരുടെ പ്രതിഷേധം ശക്തമായതോടെ വെള്ളക്കാരും തെരുവിലിറങ്ങിയത് രണ്ടാം കോവിഡ് വ്യാപനത്തിനുള്ള സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ട്രാൻഫൽഗർ സ്‌ക്വയർ, പാർലിമെന്റ് സ്‌ക്വയർ, ചാറിങ് ക്രോസ്സ് എന്നിവിടങ്ങളിൽ വെള്ളക്കാരും പോലീസുകാരും ഏറ്റുമുട്ടി. പ്രതിഷേധക്കാർ വംശീയ പരമാർശം ആരോപിച്ചുകൊണ്ട് ഇംഗ്ലണ്ടിലെ പ്രതിമകൾ തകർക്കുവാൻ ആരംഭിച്ചതോടെ പ്രധാന നഗരങ്ങളിലെ പ്രതിമയ്ക്ക് ശക്തമായ സുരക്ഷ സർക്കാർ ഏർപ്പെടുത്തി.

കോവിഡിന് ശേഷം ജന ജീവിതം സ്തംഭനാവസ്‌ഥയിലേയ്ക്ക് നീങ്ങുന്ന തരത്തിലാണ് ഇംഗ്ലണ്ടിലെ സാമൂഹ്യാവസ്‌ഥ മുൻപോട്ട് പോകുന്നത്. തുടക്കം മുതൽ കോവിഡ് പ്രതിരോധം പാളിയതിന് വിമർശനം ഏറ്റ സർക്കാർ അവസാന ഘട്ടത്തിലും പ്രതിരോധത്തിൽ തന്നെയാണ്