Monday, July 8, 2024
HomeNewsKeralaകോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഇനി അധ്യാപകരും

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഇനി അധ്യാപകരും

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നല്‍കേണ്ട അധ്യാപകരുടെ പട്ടിക തയാറാക്കാന്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. അതേസമയം, വിമാനത്താവളങ്ങളില്‍ നിന്നും യാത്രസൗകര്യം ഏകോപിപ്പിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥരെ നിയോഗിക്കും. നാല് വിമാനത്താവളങ്ങളുടെ ചുമതല നാല് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് അധ്യാപകര്‍ക്കും പരിശീലനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതുപോലെ, കൂടുതല്‍ പ്രവാസികള്‍ കേരളത്തിലേക്ക് എത്തുന്ന സാഹചര്യം കണക്കിലെടുത്താണ് വിമാനത്താവളങ്ങളുടെ ചുമതല നാല് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. ടൂറിസം ഡയറക്ടറായിട്ടുള്ള പി ബാലകിരണിനാണ് തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ ചുമതല നല്‍കിയിരിക്കുന്നത്. എറണാകുളം വിമാനത്താവളത്തിന്‍റേത് എന്‍ പ്രശാന്തിനും കരിപ്പൂരിലെ ചുമതല അഞ്ജു ഐഎഎസിനെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ആസിഫ് കെ യൂസഫിനെയുമാണ് നിയോഗിച്ചിരിക്കുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments