കോവിഡ് ബാധിതരുടെ എണ്ണം ഉയർന്ന് തന്നെ

0
23

ലോകത്ത് കോവിഡ് 19 ബാധിതര്‍ 1,30,60,239 ആയി ഉയര്‍ന്നു. 5,71,817 പേരാണ് ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചത്.


ലോകത്ത് കോവിഡ് 19 ബാധിതര്‍ 1,30,60,239 ആയി ഉയര്‍ന്നു. 5,71,817 പേരാണ് ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചത്. തിങ്കളാഴ്ച രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂവായിരത്തോളം പേര്‍ മരിക്കുകയും ചെയ്തു .

അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത്. അമേരിക്കയില്‍ 3,479,365 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 65,370 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 138,247 ആയി. 1,549,469 പേര്‍ രോഗമുക്തി നേടി. ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കൊവിഡ് ബാധിതരുടെ എണ്ണം 1,887,959 ആയി. 21,783 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 72,921 മരണം.

കൊവിഡ് രോഗികളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 907,645 ആയി ഉയര്‍ന്നു. 28,179 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 23, 727 മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 572,112 പേര്‍ രോഗമുക്തി നേടി.

അര്‍ജന്‍റീനയില്‍ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം ലക്ഷം കടന്നു. പുതുതായി ​ 2657 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ്​ ബാധിതര്‍ 1,00166 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.700ലേറെ പേര്‍ ഗുരുതരാവസ്ഥയിലാണ്​. 1845 പേരാണ്​ ഇവിടെ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​.

Leave a Reply