Sunday, November 17, 2024
HomeNewsWorldകോവിഡ് ബാധിതർ 4 ലക്ഷം : ഒറ്റ ദിവസം 1.26 ലക്ഷം രോഗികൾ

കോവിഡ് ബാധിതർ 4 ലക്ഷം : ഒറ്റ ദിവസം 1.26 ലക്ഷം രോഗികൾ

ന്യൂയോർക്ക്

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലുലക്ഷം കടന്നു. ഇന്നലെ മാത്രം 4,161 പേരാണ് മരിച്ചത്. ഇതോടെയാണ് ആകെ മരണം നാലുലക്ഷം കടന്നത്. 1.26 ലക്ഷം പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 213 രാജ്യങ്ങളിലായി 69.66 ലക്ഷം പേരെയാണ് ഇതുവരെ രോഗം ബാധിച്ചത്. 34.04 ലക്ഷം പേര്‍ രോഗമുക്തി നേടി.

നിലവില്‍ 31.60 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 53,582 പേരുടെ നില ഗുരുതരമാണ്. 1.12 ലക്ഷം പേര്‍ മരിച്ച അമേരിക്കയില്‍ നിലവില്‍ കുറഞ്ഞമരണനിരക്കാണ് ഇപ്പോഴുളളത്. ഇന്നലെ 706 പേര്‍ മാത്രമാണ് മരിച്ചത്. 22,753 പേര്‍ കൂടി രോഗബാധിതരാണെന്ന് കണ്ടെത്തിയതോടെ 19.88 ലക്ഷമായി ആകെ രോഗികള്‍.

ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ബ്രസീല്‍, അമേരിക്ക, മെക്‌സിക്കോ എന്നി രാജ്യങ്ങളിലാണ്. ബ്രസീലില്‍ 910 പേരാണ് ഇന്നലെ മരിച്ചത്. ആകെ മരണം 35,957. ഇന്നലെ 27,581 പേര്‍ക്ക് രോഗം ബാധിച്ചതോടെ രോഗികളുടെ എണ്ണം 6.73 ലക്ഷമായി. മെക്‌സിക്കോയില്‍ 625 പേരാണ് ഇന്നലെ മരിച്ചത്.

ഇതോടെ ആകെ മരണം 13,170 ആയി. 1.10 ലക്ഷം രോഗബാധിതരാണ് മെക്‌സിക്കോയിലുളളത്. റഷ്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം നാലരലക്ഷം കടന്നു. ഇന്നലെ 8,855 പേര്‍ക്ക് കൊവിഡ് കണ്ടെത്തുകയും 197 പേര്‍ മരിക്കുകയും ചെയ്തു. ഇതുവരെ 5,725 പേരാണ് റഷ്യയില്‍ മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 297 പേരും യുകെയില്‍ 204 പേരും പെറുവില്‍ 139 പേരും ഇറാനില്‍ 75 പേരും ഇറ്റലിയില്‍ 72 പേരും ചിലിയില്‍ 93 പേരുമാണ് മരിച്ചത്. 27,135 പേര്‍ ഇതുവരെ മരിച്ച സ്‌പെയിനില്‍ ഇന്നലെ ഒരാളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൂടാതെ 332 പേര്‍ക്ക് മാത്രമാണ് പുതിയതായി ഇവിടെ രോഗം സ്ഥിരീകരിച്ചത്. ചൈനയില്‍ ഇന്നലെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുതിയതായി മൂന്ന് കൊവിഡ് കേസുകള്‍ മാത്രമാണ് ചൈനയിലുളളത്

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments