Monday, July 8, 2024
HomeTRENDING NEWSകോവിഡ് ബോധവത്കരണവുമായി 1250 കിലോമീറ്റർ സൈക്കിൾ ചവിട്ടി കൊച്ചുമിടുക്കി

കോവിഡ് ബോധവത്കരണവുമായി 1250 കിലോമീറ്റർ സൈക്കിൾ ചവിട്ടി കൊച്ചുമിടുക്കി

കോട്ടയം

കോവിഡ് 19 ബോധവൽക്കരണത്തിന്റെ ഭാഗമായി മാസ്ക് ധരിക്കൂ സാമൂഹിക അകലം പാലിക്കൂ എന്ന സന്ദേശവുമായി കിലോമീറ്ററുകളോളം സൈക്കിൾ സവാരി നടത്തി കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനി സേതുലക്ഷ്മി വി ബി. കോട്ടയം, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലൂടെയാണ് സേതുലക്ഷ്മി ബ്രേക്ക് ദി ചെയിനിന്റെ ഭാഗമായി ബോധവത്കരണം നടത്തുവാൻ സൈക്കിൾ സവാരി ചെയ്തത്.

എറണാകുളം ജില്ലയിലൂടെ മാത്രം 1161 കിലോമീറ്റർ യാത്ര ചെയ്യുവാൻ 17 ദിവസം എടുത്തു. കോട്ടയത്ത് നിന്ന് ആരംഭിച്ച് കുമരകം, ചേർത്തല, അമ്പലപ്പുഴ വഴി തിരികെ കോട്ടയത്ത്‌ എത്തിയ 155 കിലോമീറ്റർ താണ്ടിയ യാത്രയാണ് ഒരു ദിവസം ചെയ്ത ദൈർഘ്യം കൂടിയ സവാരി. 69 മണിക്കൂറും 17 മിനിറ്റും കൊണ്ട് കോട്ടയത്ത് നിന്നാരംഭിച്ച് ഏറ്റുമാനൂർ, പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, പാമ്പാടി വഴി കോട്ടയത്ത് എത്തിയ 103 കിലോമീറ്റർ കടന്ന യാത്രയാണ് ഏറ്റവും കഠിനമായ യാത്ര എന്ന് ഈ കൊച്ചുമിടുക്കി “പ്രവാസി മലയാളി” യോട് പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments