തിരുവനന്തപുരം
കോവിഡ് ഭീതിയ്ക്ക് പുറമെ കേരളത്തിൽ 4 ജില്ലകളിൽ അന്തരീക്ഷ താപനില ഉയരാൻ സാധ്യത.

കോട്ടയം, തൃശൂർ, കോഴിക്കോട്, ആലപ്പുഴ എന്നീ ജില്ലകളിൽ ആണ് താപനില ഉയരുക. ശനിയാഴ്ച വരെ നീണ്ടു നിൽക്കാൻ സാധ്യതയുമുണ്ട്.
മൂന്നോ നാലോ ഡിഗ്രി സെൽഷ്യസ് കൂടാൻ സാധ്യത ഉള്ളതിനാൽ മുൻകരുതൽ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. രാവിലെ 11 മുതൽ 3 വരെ ഉള്ള സമയങ്ങളിൽ സൂര്യ താപം ഏൽക്കാതെ സൂക്ഷിക്കേണ്ടതാണ്