കോവിഡ് മരണങ്ങൾ ആറ് ലക്ഷത്തിലേക്ക്

0
18

ന്യൂയോർക്ക്

ലോകത്ത് കൊവിഡ് മരണം ആറ് ലക്ഷത്തിലേക്ക്. ഇതുവരെ വൈറസ് ബാധിതരായി മരിച്ചത് 5,98,446 പേരാണ്. ലോകത്താകെ 1.41 കോടി കൊവിഡ് രോഗികളാണുള്ളത്. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും കൊവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുകയാണ്.

അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഇന്നും റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ അമേരിക്കയിൽ 67,000 ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. 785 പേർ കൂടി അമേരിക്കയിൽ മരിച്ചു.

ബ്രസീലിൽ 1029 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 31,000 ത്തില്‍ അധികം പേർക്ക് കൂടി രോഗം ബാധിച്ചു. കൊവിഡ് പ്രതിരോധത്തിൽ പരാജയപ്പെട്ടാൽ വരാനിരിക്കുന്നത് ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

Leave a Reply