കോവിഡ് രോഗികൾ പതിനായിരത്തിനടുത്ത് : തമിഴ്‌നാട്ടിൽ സ്‌ഥിതി ഗുരുതരം

0
24

ചെന്നൈ

തമിഴ്‌നാട്ടില്‍ ആശങ്കയുയര്‍ത്തി കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. ഇതുവരെ സ്ഥിരീകരിച്ച രോഗബാധിതരുടെ എണ്ണം 9227 ആണ്. ഇന്നു മാത്രം 509 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് മൂന്നുപേര്‍ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 64 ആയി. ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. ഇവിടെ രോഗബാധിതരുടെ എണ്ണം 5000 കടന്നു. ഇന്ന് മാത്രം 380 പേര്‍ക്കാണ് ചെന്നൈയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

തേനി, തിരുനെല്‍വേലി അതിര്‍ത്തി ജില്ലകളിലും രോഗബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് തമിഴ്‌നാട്.

Leave a Reply